നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ വാര്യർ അന്തരിച്ചു..

നടി മഞ്ജു വാര്യരുടെ പിതാവ് മാധവൻ നായർ(70) അന്തരിച്ചു. അർബുദ ബാധിതനായിരുന്ന മാധവൻ വാര്യർ ഏറെ നാളുകളായി ചികിത്സയിലായിരുന്നു. തൃശൂരിലെ പുള്ളിലെ വസതിയിലായിരുന്നു അന്ത്യം.

തിരുവള്ളക്കാവ് ക്ഷേത്രത്തിലെ എഴുത്തിനിരുത്തൽ ആചാര്യനായിരുന്നു. സ്വകാര്യ കമ്പനിയിൽ അകൗണ്ടന്റയും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നടൻ മധു വാര്യർ മകനാണ്.