മെസ്സി,റൊണാൾഡോ, നെയ്മർ, സൂപ്പർ താരങ്ങളെ ഒരുമിച്ച് ട്രോളിയ വീഡിയോ കാണാം

റഷ്യൻ ലോകകപ്പിൽ ഫുട്ബാൾ ലോകം വളരെ ആകാംഷകയോടെ വീക്ഷിക്കുന്ന സൂപ്പർ താരങ്ങളാണ് മെസ്സി,റൊണാൾഡോ,നെയ്മർ എന്നിവർ. പോർച്ചുഗലിനെ  ഒറ്റയ്ക്ക് ചുമലിലേറ്റി റൊണാൾഡോ വീര നായകനായപ്പോൾ നിർണ്ണായക സമയത്ത് ടീമിനായി ഗോൾ കണ്ടെത്തി നെയ്മറും കരുത്തു തെളിയിച്ചു..

സൂപ്പർ താര ത്രയത്തിൽ ആദ്യ രണ്ടു പേരും ഫോം കണ്ടെത്തിയെങ്കിലും അർജന്റീനയുടെ ലയണൽ മെസ്സിക്ക് മാത്രം കഷ്ടകാലമാണ്. ആദ്യ രണ്ടു മത്സരങ്ങളിലും സമ്പൂർണ പരാജയമായി മാറിയ മെസ്സിയും അർജന്റീനയും ലോകകപ്പിൽ നിന്നും പുറത്താവലിന്റെ വക്കിലാണ്.

ലോകം മുഴുവൻ കോടിക്കണക്കിന് ആരാധകരുള്ള സൂപ്പർ താരങ്ങളുടെ ലോകകപ്പിലെ പ്രകടനങ്ങളെ ഒരൊറ്റ വീഡിയോയിലൂടെ ട്രോളിയ മൂന്നു ട്രോളന്മാരാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്

റോണോയുടെ മിന്നുന്ന ഫോമും മെസ്സിയുടെ കഷ്ടകാലവും നെയ്മറുടെ തൊട്ടാവാടിത്തരവുമാണ് ട്രോളന്മാർ വീഡിയോയിലൂടെ പങ്കു വെക്കുന്നത്. ഫുട്ബാൾ ലോകം അടക്കിഭരിക്കുന്ന സൂപ്പർ താരങ്ങളെ ഒരുമിച്ച് ട്രോളിയ വീഡിയോ കാണാം.