ബാല്യകാലം അനുസ്മരിപ്പിച്ച് സ്വകാര്യ ചാനൽ; ഓർമകൾക്ക് മുൻപിൽ പൊട്ടിക്കരഞ്ഞ് നെയ്മർ

റഷ്യൻ ലോകകപ്പിൽ കിരീടം നേടാൻ ഏറ്റവും കൂടുതൽ സാധ്യത കല്പിക്കപ്പെടുന്ന ടീമുകളിൽ ഒന്നാണ് ബ്രസീൽ. നെയ്മറെന്ന പ്രതിഭാധനനായ താരത്തിന് കീഴിൽ കാനറി പക്ഷികൾ വിശ്വവിജയം നേടുമെന്നുതന്നെയാണ് ബ്രസീലുകാരുടെ വിശ്വാസവും. പിഴവറ്റ പരിശീലനത്തോടൊപ്പം  യോഗ്യത മത്സരങ്ങളിലും പിന്നീട് നടന്ന  സന്നാഹ മത്സരങ്ങളിലും  മിന്നുന്ന പ്രകടനം കൂടി പുറത്തെടുത്തതോടെ ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമിന്റെ ആത്മവിശ്വാസം വാനോളമുയർത്തിയിട്ടുണ്ട്.

 

റഷ്യൻ ലോകകപ്പിൽ ബ്രസീലിന്റെ മുന്നേറ്റത്തിൽ നിർണ്ണായക ഘടകമായ നെയ്മർ ലോകകപ്പിന് മുന്നേ തന്നെ മാധ്യമങ്ങളുടെ ശ്രദ്ധാ കേന്ദ്രമായിരുന്നു. താരത്തിന്റെ മികവും പരിക്കും നിലവിലെ ഫോമുമെല്ലാം ഇഴകീറി പരിശോധിച്ച മാധ്യമങ്ങൾ ഒരു ഘട്ടത്തിൽ നെയ്മറില്ലാത്ത ബ്രസീലിന് ലോകകപ്പ് നേടാൻ കഴിയില്ലെന്നുവരെ പറഞ്ഞുവെച്ചു…

എന്നാൽ ബ്രസീലിന്റെ സൂപ്പർ താരത്തെ കുട്ടിക്കാലത്തെ ഓർമകളിലേക്ക് തിരികെ കൊണ്ടുപോയാണ് ബ്രസീലിലെ ഒരു സ്വകാര്യ ചാനൽ താരത്തെ ഞെട്ടിച്ചത്. ദാരിദ്യ്രപൂർണമായ ബാല്യത്തിൽ നിന്നും  ലോകത്തെ ഏറ്റവും വിലകൂടിയ ഫുട്ബാൾ താരമായി മാറിയ നെയ്മർ   തന്റെ കുട്ടിക്കാലം ചെലവഴിച്ച   റൂമും വീടും  അതുപോലെ തന്നെ പുനർ നിർമ്മിക്കുകയിരുന്നു. പഴയ വീടിന്റെയും തന്റെ റൂമിന്റെയും ഓർമ്മകൾക്ക് മുൻപിൽ വിതുമ്പിയ നെയ്മറുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയും ചെയ്തു. വീഡിയോ കാണാം