ഫിഫ ലോകകപ്പ്;ആദ്യ ജയം ആതിഥേയരായ റഷ്യക്ക്.സൗദിയെ അഞ്ചു ഗോളുകൾക്ക് തകർത്തു..

റഷ്യൻ ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ ഏഷ്യൻ ശക്തികളായ സൗദിക്കെതിരെ അഞ്ചു ഗോൾ വിജയവുമായി ആതിഥേയരായ റഷ്യ. റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ ല്യൂഷ്നിക്കി സ്റ്റേഡിയത്തിൽ സ്വന്തം കാണികളെ സാക്ഷിയാക്കിയാണ് റഷ്യൻ ചെമ്പട ആശിച്ച തുടക്കം നേടിയത്. പകരക്കാരനായി ഇറങ്ങി ഇരട്ടഗോളുകൾ നേടിയ ചെരിഷേവിന്റെ മികവാണ് സൗദിക്കെതിരെ എതിരില്ലാത്ത അഞ്ചു ഗോൾ ജയം സ്വന്തമാക്കാൻ റഷ്യയെ പ്രാപ്‌തമാക്കിയത്..


യൂറി ഗസിൻസ്കിയിലൂടെ അക്കൗണ്ട് തുറന്ന റഷ്യ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോളിന്റെ ലീഡ് നേടി. രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാനുള്ള സൗദിയുടെ വിഫല ശ്രമങ്ങൾക്കിടെ അവസരങ്ങൾ മുതലെടുത്ത റഷ്യ മൂന്നു ഗോൾ കൂടി നേടുകയായിരുന്നു. അവസാന പത്തു മിനുട്ടുകളിലാണ് റഷ്യയുടെ അവസാന രണ്ടു ഗോളുകൾ പിറന്നത്.റഷ്യൻ ലോകകപ്പിലെ ആദ്യ ഗോളിനുടമയായ ഗസിൻസ്കിക്കൊപ്പം, ഇരട്ട ഗോളുകൾ യൂറി ചെറിഷേവ്,അർട്ടം സ്യുബ,അലക്‌സാണ്ടർ ഗോളോവിൻ എന്നിവരാണ് റഷ്യയുടെ ഗോൾ സ്കോറർമാർ