റഷ്യൻ ലോകകപ്പിനൊരുങ്ങിയ വർണാഭമായ സ്റ്റേഡിയങ്ങൾ; ചിത്രങ്ങൾ കാണാം

June 9, 2018

റഷ്യയുടെ തലസ്ഥാനമായ മോസ്കോ  നഗരത്തിലെ ലുസിങ്കി സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 8 .30 നു അരങ്ങേറുന്ന റഷ്യ- സൗദി അറേബ്യ മത്സരത്തോടെ 2018 ഫിഫ ലോകകപ്പിന് ആരംഭമാകും. വിശ്വ വിജയത്തിനായി ലോകത്തെ ഏറ്റവും മികച്ച 32 ടീമുകൾ അങ്കത്തിനിറങ്ങുമ്പോൾ പോരാട്ടം പൊടിപാറുമെന്നുറപ്പാണ്. 12 നഗരങ്ങളിലായി  ഒരുക്കിയിരിക്കുന്ന 12 വേദികളിലാണ് ഇത്തവണത്തെ ലോകകപ്പ് അരങ്ങേറുന്നത്.

ലുസിങ്കി സ്റ്റേഡിയം (മോസ്‌ക്കോ)

റഷ്യൻ ലോകകപ്പിലെ ഉൽഘാടന മത്സരം  അരങ്ങേറുന്നത് മോസ്കോയിലെ ലുസിങ്കി സ്റ്റേഡിയത്തിലാണ്. 81000 പേർക്ക് കളി കാണാൻ കഴിയുന്ന   ലുസിങ്കി സ്റ്റേഡിയമാണ് റഷ്യൻ ലോകകപ്പിലെ ഏറ്റവും വലിയ സ്റ്റേഡിയം..1956 ലാണ് സ്റ്റേഡിയം നിർമ്മിക്കപ്പെട്ടത്..ഉത്ഘാടന മത്സരത്തിനു  പുറമെ  ഒരു സെമിഫൈനലും ഫൈനൽ മത്സരവും നടക്കുന്നത് ലുസിങ്കി സ്റ്റേഡിയത്തിലാണ്. 

സെന്റ്പീറ്റേഴ്സ്ബർഗ് സ്റ്റേഡിയം(സെന്റ്പീറ്റേഴ്സ്ബർഗ്) 

ഉൾക്കൊള്ളാവുന്ന കാണികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്നത് സെന്റ്പീറ്റേഴ്സ്ബർഗ് സ്റ്റേഡിയമാണ്.67000 പേർക്കിരിക്കാവുന്ന സ്റ്റേഡിയത്തിൽ സെമിഫൈനലും ലൂസേഴ്‌സ് ഫൈനലുമടക്കം എട്ടു മത്സരങ്ങൾ നടക്കും..2017 ലാണ് സ്റ്റേഡിയത്തിൽ ആദ്യ മത്സരം നടന്നത്.

ഫിഷ്‌ട്  സ്റ്റേഡിയം(സോച്ചി)

2013ലാണ് സോച്ചിയിലെ ഫിഷ്‌ട്  സ്റ്റേഡിയം പൂർണമായും സജ്ജമായത്.47000 കാണികൾക്ക് കളി കാണാൻ സൗകര്യം ഒരുക്കിയിട്ടുള്ള സ്റ്റേഡിയത്തിൽ. ക്വാർട്ടർ ഫൈനൽ അടക്കം ആറു മത്സരങ്ങൾക്ക്  ഫിഷ്‌ട് വേദി ആതിഥ്യമരുളും..

 

എകാറ്ററിൻബർഗ് സ്റ്റേഡിയം(എകാറ്ററിൻബർഗ്)

1957ൽ കാണികൾക്കായി തുറന്നുകൊടുത്ത സ്റ്റേഡിയത്തിൽ 45000 പേർക്ക് കളികാണാനാകും. നാലു മത്സരങ്ങളാണ്  ഇവിടെ നടക്കുക

Ekaterinburg Arena

കസാൻ അറീന(കസാൻ) 

കപ്പാസിറ്റി; 45000 നിർമ്മിക്കപ്പെട്ട വർഷം;2013 മത്സരങ്ങൾ; 5

Kazan Arena

നിസ്‌നി നോവ്‌ഗോറോഡ് 

കപ്പാസിറ്റി; 45000 നിർമ്മിക്കപ്പെട്ട വർഷം; 2018 മത്സരങ്ങൾ 6

Nizhny Novgorod Stadium

റോസ്റ്റോവ് -ഓൺ- ഡോൺ(റോസ്റ്റോവ് അറീന )  

കപ്പാസിറ്റി ; നിർമ്മിക്കപ്പെട്ട വർഷം ;2018  മത്സരങ്ങൾ; 5

സമാറ(സമാറ അറീന) 

കപ്പാസിറ്റി; 45000  നിർമ്മിക്കപ്പെട്ട വർഷം; 2018  മത്സരങ്ങൾ ; 5

Samara Arena

സാറൻസ്ക്(മോർഡോവിയ അറീന)

കപ്പാസിറ്റി; 45000  നിർമ്മിക്കപ്പെട്ട വർഷം; 2018  മത്സരങ്ങൾ; 4

വോൾഗോഗ്രാഡ് സ്റ്റേഡിയം(വോൾഗോഗ്രാഡ്)   

കപ്പാസിറ്റി; 45000 നിർമ്മിക്കപ്പെട്ട വർഷം;2018  മത്സരങ്ങൾ 4

Volgograd Stadium

സ്പാർട്ടാക്ക് സ്റ്റേഡിയം(മോസ്‌കോ)

കപ്പാസിറ്റി;42000 നിർമ്മിക്കപ്പെട്ട വർഷം; 2014  മത്സരങ്ങൾ; 5

Spartak Stadium

കലിനിൻഗ്രാഡ് സ്റ്റേഡിയം(കലിനിൻഗ്രാഡ്) 

കപ്പാസിറ്റി; 35212 നിർമ്മിക്കപ്പെട്ട വർഷം;2018  മത്സരങ്ങൾ; 4