ലോകകപ്പ്; ആദ്യ പകുതിയിൽ സമനില പാലിച്ച് സ്വീഡൻ – സൗത്ത് കൊറിയ മത്സരം

ലോകകപ്പിലെ യൂറോപ്പ്യൻ ശക്തികളായ സ്വീഡനും ഏഷ്യൻ പ്രതിനിധികളായ സൗത്ത് കൊറിയയും തമ്മിലുള്ള മത്സരം ആദ്യ പകുതി അവസാനിക്കുമ്പോൾ ഗോൾ രഹിതമായി തുടരുന്നു. ആദ്യ പകുതിയിൽ  നിരവധി അവസരങ്ങൾ സൃഷ്‌ടിക്കാൻ സ്വീഡന് കഴിഞ്ഞെങ്കിലും  ഗോൾ മാത്രം അകന്നു നിൽക്കുകയായിരുന്നു..

ജർമ്മനിയും  മെക്സിക്കോയുമടങ്ങുന്ന എഫ് ഗ്രൂപ്പിൽ നിന്നും അടുത്ത ഘട്ടത്തിലേക്ക് മുന്നേറണമെങ്കിൽ ഇരു ടീമുകൾക്കും വിജയം അനിവാര്യമാണ്. നിരന്തരമായ അക്രമണങ്ങളിലൂടെ സൗത്ത് കൊറിയൻ പ്രതിരോധത്തെ പരീക്ഷിച്ച സ്വീഡൻ തന്നെയാണ് ആദ്യ പകുതിയിൽ കളി നിയന്ത്രിച്ചത്. രണ്ടാം പകുതിയിൽ കൂടുതൽ മൂർച്ചയേറിയ നീക്കങ്ങളിലൂടെ ഗോൾ കണ്ടെത്താനായിരിക്കും സ്വീഡന്റെ ശ്രമം. അവസാനിക്കുമ്പോൾ

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.