ഗ്രൂപ്പ് എഫ് ലെ രണ്ടാം മത്സരത്തിൽ സൗത്ത് കൊറിയക്കെതിരെ ഒരു ഗോൾ വിജയം സ്വന്തമാക്കി സ്വീഡൻ.മത്സരത്തിന്റെ 65ാം മിനുട്ടിൽ ആന്ദ്രെസ് ഗ്രാൻക്വിസ്റ്റ് പെനാൽറ്റിയിലൂടെ നേടിയ ഗോളാണ് സ്വീഡന് നിർണ്ണായകമായ വിജയമൊരുക്കിയത്. മത്സരത്തിലുടനീളം ആക്രമിച്ചു കളിച്ച സ്വീഡൻ തന്നെയാണ് കളിയിൽ മികച്ചു നിന്നത്. പലപ്പോഴും സ്വീഡിഷ് ആക്രമണവും കൊറിയൻ പ്രതിരോധവും തമ്മിലുള്ള ബലപരീക്ഷണമായി മാറിയ മത്സരത്തിൽ സ്വീഡന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല..