ലോകം മുഴുവൻ ഒരു ഫുട്ബാൾ കണക്കെ റഷ്യയിലേക്ക് ചുരുങ്ങുകയാണ്. നാലു ദിവസത്തിനപ്പുറം കാൽപന്തുകളിയിലെ മഹാ മാമാങ്കത്തിന് ആദ്യ വിസിലുയരുമ്പോൾ വരാനിരിക്കുന്ന 31 ദിനരാത്രങ്ങൾ ഫുട്ബാളിനു മാത്രമുള്ളതാകും ..മെസ്സിയും റൊണാൾഡോയും നെയ്മറൂം ഓസിലും ഇനിയെസ്റ്റയും പോലെയുള്ള മഹാരഥന്മാർ കാലുകളിൽ വിസ്മയമൊളിപ്പിച്ചുകൊണ്ട് മൈതാനത്തിറങ്ങുമ്പോൾ പിറക്കാനിരിക്കുന്നത് പുതിയ ചരിത്രങ്ങളാണ്..കാൽപ്പന്തു കളിയിലെ പുതു യുഗപ്പിറവിക്ക് കാഹളമുയരാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ നാലു വർഷങ്ങൾക്ക് മുൻപ്, ബ്രസീലിൽ സമാപിച്ച ലോകകപ്പിലെ മനോഹര ഗോളുകൾ കാണാം
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.