‘ഉപ്പും മുളകി’ൽ അർജന്റീന-ബ്രസീൽ ‘യുദ്ധം’-വൈറൽ വീഡിയോ

ബാലചന്ദ്രൻ തമ്പിയെന്ന ബാലു നല്ല കട്ട ബ്രസീൽ ആരാധകനാണ്..’അച്ഛന്റെ മോൻ’കേശുവും ബ്രസീലിനൊപ്പം തന്നെയാണ്. ചങ്കല്ല ചങ്കിടിപ്പാണ് ബ്രസീൽ എന്ന് പറഞ്ഞു നടക്കുന്ന അച്ഛനും മോനും കടുത്ത വെല്ലുവിളിയുമായി അർജന്റീനൻ ആരാധകരും അപ്പുറത്തുണ്ട്…മുടിയനും ലെച്ചുവും ശിവയുമാണ് ബാലൂന്റെ വീട്ടിലെ വാമോസ് അർജന്റീനക്കാർ..

അംഗബലത്തിൽ അർജന്റീനക്കാരാണ് കേമന്മാരെങ്കിലും ഫ്ളക്സ് യുദ്ധത്തിൽ ബ്രസീലുകാരാണ് കേമന്മാർ.നല്ല അടിപൊളി ഫാൻ ഫൈറ്റ് കാണാം.