ഇതിഹാസ താരം കളിക്കളത്തിൽ തിരിച്ചെത്തുന്നു..! ആരാധകർക്ക് സന്തോഷ വാർത്ത

അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിലൂടെ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഇതിഹാസ താരമാണ്  ദക്ഷിണാഫ്രിക്കയുടെ ഏബി ഡി വില്ലേഴ്‌സ്..മിസ്റ്റർ 360 യായി  ലോക ക്രിക്കറ്റിനെ  വിസ്മയിപ്പിച്ചുകൊണ്ടിരിക്കെ കളിക്കളത്തോട് വിടപറയാനുള്ള താരത്തിന്റെ തീരുമാനം ലോകമെമ്പാടുമുള്ള ആരാധകരെ ഞെട്ടിച്ചിരുന്നു.എന്നാൽ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനത്തിലൂടെ സങ്കടത്തിലായ ആരാധകർക്ക് സന്തോഷം പകരുന്ന വർത്തയുമായാണ് ഏബി ഡി വില്ലേഴ്‌സ് എത്തിയിരിക്കുന്നത്..

കുട്ടിക്രിക്കറ്റിലെ സൂപ്പർ ഹിറ്റ് ലീഗായ ഇന്ത്യൻ പ്രീമിയർ ലീഗിൽ തുടർന്നും കളിക്കുമെന്ന തീരുമാനത്തിലൂടെയാണ് ഡി വില്ലേഴ്‌സ് തന്റെ ആരാധകരെ സന്തോഷിപ്പിച്ചത്.

“അടുത്ത കുറച്ചു വർഷങ്ങളിൽ കൂടി ഐപിഎല്ലിൽ കളിക്കാനാണ് എന്റെ തീരുമാനം.സൗത്ത് ആഫ്രിക്കയിലെ ആഭ്യന്തര ലീഗിലെ കരുത്തരായ ടൈറ്റൻസിനു വേണ്ടിയും പാഡണിയും..വളർന്ന് വരുന്ന താരങ്ങൾക്ക് പ്രചോദനവും പ്രോത്സാഹനവുമേകുകയെന്നതാണ് പ്രധാന ലക്ഷ്യം..വ്യക്തമായ പദ്ധതികളൊന്നും തന്നെ തീരുമാനിച്ചിട്ടില്ല.അതുകൊണ്ട് തന്നെ ഭാവി തീരുമാനങ്ങളെക്കുറിച്ച് കൂടുതൽ പറയാൻ കഴിയില്ല.”-ഡി വില്ലേഴ്‌സ് പറഞ്ഞു.