‘ധടക്’ എന്ന ചിത്രത്തിലെ ഫാസ്റ്റ് നമ്പറിന് ചുവടുവച്ച് മലയാളി താരം അഹാന. ഇഷാനും ജാൻവിയും തകർപ്പൻ പ്രകടനവുമായെത്തുന്ന ഗാനത്തിന് മനോഹരമായ പ്രകടനവുമായാണ് താരം എത്തിയത്. അഹാനയ്‌ക്കൊപ്പം സഹോദരിമാരായ ഇഷാനി, ദിയ, ഹൻസിക എന്നിവരും നൃത്തത്തിന് ചുവടുവെയ്ക്കുന്നുണ്ട്. താരം തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
ഇതാ ഞങ്ങളുടെ സിങ്കാത് എന്ന് പറഞ്ഞാണ് താരം വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മുൻപും താരം ഡാൻസ് കളിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ഇതിനും വലിയ സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും താരത്തിന് ലഭിച്ചത്. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തേക്ക് ചുവടുവെച്ച താരമാണ് അഹാന. അഹാനയുടെയും സഹോദരിമാരുടെയും വൈറലായ വീഡിയോ കാണാം..
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.