ഡ്രസ്സിംഗ് റൂമിലെത്തിയ താരത്തെ തിരിച്ചു വിളിച്ച് അമ്പയർ; വീഡിയോ കാണാം

വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി പുറത്തായ താരത്തെ മടക്കി വിളിച്ച് അമ്പയർ. ശ്രീലങ്ക സൗത്ത് ആഫ്രിക്ക രണ്ടാം ടെസ്റ്റിനിടെയാണ് ക്രിക്കറ്റ് ലോകത്തെ അത്ഭുതപ്പെടുത്തിയ ‘തിരിച്ചു വരവ്’ നടന്നത്.സൗത്ത് ആഫ്രിക്കയുടെ ഡീൻ എൽ ഗറാണ് പുറത്തായി ഡ്രസിങ് റൂമിലെത്തിയതിനു ശേഷവും വീണ്ടും ബാറ്റ് വീശാനുള്ള ഭാഗ്യം ലഭിച്ചത്.

സംഭവം ഇങ്ങനെ- ശ്രീലങ്കൻ സ്പിന്നർ ദിൽറുവാൻ പെരേരയുടെ പന്തിൽ വിക്കറ്റ് കീപ്പർക്ക് ക്യാച്ച് നൽകി ഡീൻ എൽഗർ ഡ്രസിങ് റൂമിലേക്ക് മടങ്ങി. എന്നാൽ നോബോൾ പരിശോധിച്ച ഫീൽഡ് അമ്പയർ പെരേരയുടെ കാൽ ക്രീസിനു പുറത്തായിരുന്നെന്ന്  കണ്ടതോടെ അമ്പയർ എൽഗറെ തിരിച്ചു വിളിക്കുകയായിരുന്നു.

ദിൽറുവാൻ പെരേര രണ്ടു തവണ എൽഗറിനെ പുറത്താക്കിയപ്പോഴും നോബോൾ വിധിക്കപ്പെട്ട മത്സരത്തിൽ മൂന്നാം തവണ നോബോളിലല്ലാതെ തന്നെ എൽഗറിനെ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു.വീഡിയോ കാണാം.