ലോകകപ്പ് ഫൈനൽ; ആദ്യ പകുതിയിൽ ക്രൊയേഷ്യക്കെതിരെ ഫ്രാൻസ് മുന്നിൽ(2-1)

July 15, 2018

റഷ്യൻ ലോകകപ്പിലെ ഫൈനൽ പോരാട്ടം ആദ്യ പകുതി പിന്നിടുമ്പോൾ ക്രൊയേഷ്യക്കെതിരെ ഫ്രാൻസ് മുന്നിൽ..ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫ്രാൻസ് മുന്നിട്ടു നിൽക്കുന്നത്.മത്സരത്തിന്റെ 18ാം മിനുട്ടിൽ ലഭിച്ച ഫ്രീകിക്കിലൂടെ ഫ്രാൻസാണ് ആദ്യം മുന്നിലെത്തിയത്. പെനാൽറ്റി ബോക്സിന് പുറത്തുനിന്നും  ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്ക് ക്രോയേഷ്യൻ സ്‌ട്രൈക്കർ മാൻസൂക്കിച്ചിന്റെ തലയിൽ തട്ടി പോസ്റ്റിൽ കയറുകയായിരുന്നു.

സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്ത അതേ മാൻസുക്കിച്ചിന്റെ സെല്ഫ് ഗോളിലൂടെ കലാശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പിന്നിലാകുന്ന കാഴ്ചയാണ് ലുഷ്നിക്കിയിൽ കണ്ടത്.എന്നാൽ 10 മിനുട്ടുകൾക്ക് ശേഷം  28ാം മിനുട്ടിൽ  പെരിസിച്ചിന്റെ സൂപ്പർ ഷോട്ടിലൂടെ ക്രോയേഷ്യ ഒപ്പമെത്തുകയായിരുന്നു..

ഫ്രാൻസിന്റെ ആദ്യ ഗോളിന് സമാനമായി ഒരു ഫ്രീകിക്കിൽ നിന്നുമാണ് ക്രോയേഷ്യ സമനില ഗോൾ കണ്ടെത്തിയത്.മോഡ്രിച്ചിന്റെ കിക്ക് തലകൊണ്ട് മറിച്ചു നൽകിയ വിടയിൽ നിന്നും പന്ത് സ്വീകരിച്ച പെരിസിച്ച് പ്രതിരോധ താരങ്ങളെ സമർത്ഥമായി കബളിപ്പിച്ചുകൊണ്ട് ഗോൾ നേടുകയായിരുന്നു..

സമനിലയുമായി ആദ്യ പകുതി അവസാനിക്കുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് അപ്രതീക്ഷിതമായി ലഭിച്ച പെനാൽറ്റിയിൽ നിന്നും  ഗ്രീസ്മാൻ ഫ്രാൻസിന്റെ രണ്ടാം ഗോൾ നേടുന്നത്ഫ്രാൻസിന്റെ  കോർണർ ക്ലിയർ ചെയ്യുന്നതിനിടെ  പെരിസിച്ചിന്റെ കയ്യിൽ പന്ത് തട്ടിയതിനാണ് അർജന്റീനൻ റഫറി പിറ്റാന പെനാൽറ്റി വിധിച്ചത് . 38 ാം മിനുട്ടിൽ ലഭിച്ച സുവർണ്ണാവസരം മുതലാക്കി ഫ്രഞ്ച് നായകൻ ഗ്രീസ്മാൻ കക്രൊയേഷ്യൻ  ഗോളി സുബാസിച്ചിന് ഒരു പഴുതും നൽകാതെ വല കുലുക്കി