ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ പകരം വീട്ടുമെന്ന മുന്നറിയിപ്പുമായി മുൻ ഇംഗ്ലീഷ് താരം

ഏകദിന പരമ്പരയിൽ ഇംഗ്ളണ്ടിനോടേറ്റ തോൽവിക്ക് ടെസ്റ്റ് പരമ്പര വിജയത്തിലൂടെ  പകരം വീട്ടാൻ കെൽപ്പുള്ള ടീമാണ് ഇന്ത്യയുടേതെന്ന്   മുൻ ഇംഗ്ലീഷ് സ്പിന്നർ ഗ്രെയം സ്വാൻ. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യക്ക് മികച്ച വിജയസാധ്യതകളുണ്ടെന്നും പന്ത് അധികം സ്വിങ് ചെയ്തില്ലെങ്കിൽ അത് കോഹ്‌ലിക്കും സംഘത്തിനും മുൻ‌തൂക്കം നൽകുമെന്നും സ്വാൻ അഭിപ്രായപ്പെട്ടു.

നേരെത്തെ ടി-20 പരമ്പര 2-1 എന്ന സ്കോറിന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.എന്നാൽ ഏകദിനത്തിലും പരമ്പര വിജയമെന്ന സ്വപ്നവുമായിറങ്ങിയ ഇന്ത്യക്ക് കാലിടറി..ആദ്യ മത്സരത്തിൽ  ഇന്ത്യയ്ക്ക് വിജയിക്കാനായെങ്കിലും പിന്നീടുള്ള രണ്ടു മത്സരങ്ങളും സ്വന്തമാക്കിയ ഇംഗ്ലണ്ട് 1 -2 നു ഏകദിന പരമ്പര സ്വന്തമാക്കി.

“ഇംഗ്ലീഷ് മണ്ണിൽ ഇന്ത്യ ഒരു പരമ്പര സ്വന്തമാക്കിയിട്ട് ഒരുപാട് വർഷങ്ങളായി.2011 ലായിരുന്നു ഇന്ത്യ   അവസാനമായി ഇംഗ്ലണ്ടിൽ ഒരു  ടെസ്റ്റ് പരമ്പര വിജയിച്ചത്..പതിനൊന്നു വർഷങ്ങൾക്ക് ശേഷം സമാനമായൊരു നേട്ടം  ആവർത്തിക്കാനുള്ള സുവർണാവസരമാണ് കോഹ്‌ലിക്കും സംഘത്തിനും കൈവന്നിരിക്കുന്നത്. ഏകദിനത്തിലെ തോൽവിക്ക് ടെസ്റ്റ് പരമ്പരയിലൂടെ പകരം വീട്ടാൻ കരുത്തുള്ള നിരയാണ് ഇന്ത്യയുടേത്.”-സ്വാൻ പറഞ്ഞു

പരിമിത ഓവർ പരമ്പരകളിൽ  ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയതോടെ ടെസ്റ്റ് പരമ്പര വിജയിക്കുന്നവരായിരിക്കും  പരമ്പരയിലെ അന്തിമ വിജയികൾ..ഓഗസ്റ്റ് ഒന്നിന് എഡ്‌ജ്‌ബാസ്റ്റണിലാണ്  ടെസ്റ്റ് പരമ്പരയിലെ  ആദ്യ മത്സരം നടക്കുക.