ലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബാൾ ടീം ഏതെന്ന് ചോദിച്ചാൽ മെക്സിക്കോയെന്ന് ഉത്തരം പറയേണ്ടിവരുന്ന ദിവസമായിരുന്നുവത്രെ ഇന്നലത്തേത്.. ലോകകപ്പിൽ കാലിടറിയ അർജന്റീന, പോർച്ചുഗൽ , ജർമ്മനി,സ്പെയിൻ തുടങ്ങിയ പ്രമുഖ ടീമുകളുടെയെല്ലാം കോടിക്കണക്കിന് വരുന്ന ആരാധകർ ഇന്നലെ മെക്സിക്കോയ്ക്കൊപ്പമായിരുന്നുവെന്നാണ് പറയപ്പെടുന്നത്..സംഗതി മെക്സിക്കോയോടുള്ള ഇഷ്ടം കൊണ്ടല്ല.. മറിച്ച് പ്രമുഖരില്ലാത്ത റഷ്യൻ ലോകകപ്പിൽ ബ്രസീലും വേണ്ടെന്ന ചിന്തയാണത്രെ വിവിധ ടീമുകളിലായി വിഭജിച്ചു കിടന്ന ആരാധകവൃന്ദത്തെ ഒന്നിപ്പിച്ചത്. ഒരേ പ്രാർത്ഥനയുമായി ഒന്നിച്ച ഭീകരന്മാരായ ആരാധകക്കൂട്ടത്തിന് ആരൊക്കെയോ ചേർന്നൊരു പേരും നൽകി..’ജനകീയ മുന്നണി’ സംഗതി സത്യമാണേലും അല്ലേലും മത്സരം ബ്രസീൽ ജയിച്ചതോടെ ജനകീയ മുന്നണിക്കും പ്രമുഖ ടീംസിനും നല്ല എട്ടിന്റെ പണിയാണ് കിട്ടിയത്..
റഷ്യൻ എയർപോർട്ടിൽ ബ്രസീലിന്റെ വരവും കാത്തിരുന്ന് ചമ്മിപ്പോയ പ്രമുഖരെ അറഞ്ചം പുറഞ്ചം ട്രോളിയ ട്രോളുകൾ കാണാം..