ഫുട്ബോൾ കമന്ററിയിലെ ‘ഗർജിക്കുന്ന സിംഹം’ ഷൈജു ദാമോദരൻ കട്ടുറുമ്പുകളിലൂടെ..!

മലയാളികളായ ഫുട്ബാൾ പ്രേമികൾക്ക് അത്രമേൽ ഇഷ്ടമുള്ള വ്യക്തിയാണ് ഷൈജു ദാമോദരൻ.. ഫുട്ബാൾ താരങ്ങൾ മൈതാനത്ത് വിസ്മയം തീർക്കുമ്പോൾ അതേ ആവേശത്തോടെ ചിരിയും ചിന്തയുമുണർത്തുന്ന കളിവിവരണവുമായാണ് ഷൈജു ദാമോദരൻ മലയാളികളുടെ പ്രിയങ്കരനായി മാറിയത്. കളിയുടെ ആവേശത്തോടൊപ്പം കളിക്കുന്ന ടീമുകളുടെ ചരിത്രവും കളിക്കാരുടെ ഭൂതകാലവും കാണികളിലേക്ക് പകർന്നു കൊടുക്കുന്ന ഷൈജു ദാമോദരൻ സ്പെഷ്യൽ കമന്ററികൾ റഷ്യൻ ലോകകപ്പിലും വലിയ ആവേശമുണ്ടാക്കിയിരുന്നു.

അടങ്ങത്ത ആവേശവുമായി കളിക്കളങ്ങളിലെ ഓരോ നീക്കവും വിവരിക്കുന്ന ഷൈജു ദാമോദരൻന്റെ കമെന്ററിയുടെ കിടിലൻ ഡബ്സ്മാഷുമായുമായി എത്തുകയാണ് കുട്ടിക്കുറുമ്പന്മാർ. റഷ്യൻ ലോകകപ്പിലെ ഏറ്റവും മികച്ച പോരാട്ടങ്ങളിൽ ഒന്നായി വിലയിരുത്തപ്പെട്ട സ്പെയിൻ-പോർച്ചുഗൽ മത്സരത്തിൽ നാടകീയ നിമിഷങ്ങളിലെ  ഷൈജു ദാമോദരന്റെ കളിവിവരണമാണ് അത്യന്തം രസകരമായി കുട്ടിക്കുറുമ്പന്മാർ പുനരാവിഷ്കരിക്കുന്നത്. കളിയിൽ വിജയമുറപ്പിച്ച സ്പെയിനെ അവസാന നിമിഷത്തെ സൂപ്പർ ഗോളിലൂടെ സമനിലയിൽ പിടിച്ച റോണോ മാജിക്കിനെ വിവരിക്കുന്ന ഷൈജു ദാമോദരന്റെ കട്ടുറുമ്പ് വേർഷൻ കാണാം.