ആദ്യം ഇരു കൈകൾകൊണ്ടും ബൗളിംഗ്. ശേഷം വെടിക്കെട്ട് ബാറ്റിംഗ്; ക്രിക്കറ്റ് ലോകത്തെ അത്ഭുത താരത്തിന്റെ പ്രകടനം കാണാം

അമ്പരപ്പിക്കുന്ന ബൗളിംഗ് ആക്ഷനുമായി ക്രിക്കറ്റ് മൈതാനങ്ങളിൽ അത്ഭുതം തീർക്കുന്ന നിരവധി ബൗളേഴ്‌സിനെ നിങ്ങൾ  കണ്ടു കാണും.. എന്നാൽ രണ്ടു കൈക്കൊൾകൊണ്ടും ഒരേ മികവോടെ പന്തെറിയുന്ന എത്ര താരങ്ങളെ നിങ്ങൾക്കറിയാം..? അത്തരത്തിൽ  വലത്, ഇടതു കൈകളാൽ ലൈനും ലെങ്തും തെറ്റാതെ പന്തെറിയുന്ന അത്ഭുത താരമാണ് മൊകിത് ഹരിഹരൻ.

തമിഴ്നാട് പ്രീമിയർ ലീഗിൽ വി ബി കാഞ്ചിവീരൻസ് ടീമംഗമായ മൊകിത് ദിണ്ടിഗൽ ഡ്രാഗൻസിനെതിരായ മത്സരത്തിലാണ് ഇരു കൈകൾ കൊണ്ടും പന്തെറിഞ്ഞ് ക്രിക്കറ്റ് പ്രേമികളെ അമ്പരപ്പിച്ചത്.  വലതു കൈകൊണ്ടും ഇടതു കൈകൊണ്ടും തനിക്ക് ഒരുപോലെ പന്തെറിയാൻ കഴിയുമെന്ന് തെളിയിച്ചതോടെ ക്രിക്കറ്റ് ലോകത്തെ മുഴുവൻ ശ്രദ്ധാ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പതിനെട്ടുകാരൻ.

ബൗളിങ്ങിലെ അത്ഭുതത്തിനു ശേഷം ബാറ്റിങ്ങിലും തന്റെ വീര്യമറിയിച്ചാണ് മൊകിത് ഹരിഹരൻ കളം വിട്ടത്. എണ്ണം പറഞ്ഞ അഞ്ചു സിക്സറുകളും ഫോറുകളുമായി 50 പന്തിൽ 77 റൺസെടുത്ത ഹരിഹരൻ താനൊരു ലക്ഷണമൊത്ത ഓൾറൗണ്ടർ കൂടിയാണെന്ന് തെളിയിക്കുകയും ചെയ്തു