ഉപ്പും മുളകിലെ ‘നീലു’വായി നിഷാ സാരംഗ് തുടരും

പ്രശസ്ത ചലച്ചിത്ര – ടി.വി. താരം നിഷ സാരംഗ് നീലുവെന്ന കഥാപാത്രമായി ഉപ്പും മുളകും സീരിയയിലിൽ തുടർന്നഭിനയിക്കും.   താരത്തെ ഉപ്പും മുളകും പരമ്പരയിൽ നിന്നും  മാറ്റിയെന്ന് ചില മാധ്യമങ്ങളിൽ വന്ന വാർത്ത സത്യമല്ലെന്നും  ഫ്ളവേഴ്സ് മാനേജ്മെൻറ് അറിയിച്ചു.നിഷ സാരംഗുമായി ചാനൽ മാനേജ്മെന്റ് ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. ഈ ചർച്ചക്കൊടുവിലാണ് വരും ദിവസങ്ങളിൽ ഉപ്പും മുളകും പരമ്പരയുടെ ചിത്രീകരണം കൊച്ചിയിൽ തുടരാൻ തീരുമാനിച്ചത്.

അറനൂറ്റി അമ്പതോളം എപ്പിസോഡുകൾ പിന്നിട്ട ഉപ്പും മുളകും സീരിയിലിൽ തുടർന്നും അഭിനയിക്കാമെന്ന് നിഷാ സാരംഗ് തന്നെ  ചാനൽ മാനേജ്‍മെന്റിനെ അറിയിക്കുകയായിരുന്നു.

ഇത് സംബന്ധിച്ച് ഉയർന്നുവന്ന പരാതികൾ ചാനൽ മാനേജ്‌മെന്റ് ഗൗരവത്തോടെ പരിശോധിച്ച് വരികയാണ്. നിഷ ഉന്നയിച്ച പരാതികൾ അനുഭാവപൂർവ്വം പരിഗണിക്കുമെന്ന് ആ കലാകാരിക്ക് ഉറപ്പ് നൽകുകയും ചെയ്തു.