നോൺ-സ്റ്റോപ്പ് മിമിക്രിയുമായി ഉത്സവ വേദിയെ ഞെട്ടിച്ച ഒന്നാം ക്ലാസ്സുകാരൻ..!

കലാവേദികളിൽ അനുകരണപ്പെരുമഴ പെയ്യിക്കുന്ന അത്ഭുത പ്രകടനവുമായാണ്  ആറു വയസ്സുകാരൻ നിവേദ് കൃഷ്ണ കോമഡി ഉത്സവ വേദിയിലെത്തുന്നത്.അനുകരണ ലോകത്ത് ഏറ്റവും പ്രായം കുറഞ്ഞ പ്രതിഭകളിൽ ഒരാളായ നിവേദ് മൂന്നാം വയസ്സ് മുതലാണ് മിമിക്രി അവതരിപ്പിച്ചു തുടങ്ങിയത്.അങ്കണവാടിയുടെ വാർഷികത്തിന് അവതരിപ്പിച്ച മിമിക്രി  സമൂഹ മാധ്യമങ്ങളിലൂടെ തരംഗമായതോടെയാണ് നിവേദ് കൃഷ്ണ സൂപ്പർ താരമാകുന്നത്..

പക്ഷി-മൃഗാദികളുടെയും സിനിമാ താരങ്ങളുടെയും ശബ്ദങ്ങൾ പ്രായത്തെ വെല്ലുന്ന മികവോടെ അവതരിപ്പിച്ചുകൊണ്ടാണ്ട് നിവേദ് കൃഷ്ണ കോമഡി ഉത്സവ വേദിയെ വിസ്മയിപ്പിക്കുന്നത്.നോൺ സ്റ്റോപ്പ് മിമിക്രിയുമായി ഉത്സവ വേദിയെ ഞെട്ടിച്ച കൊച്ചു മിടുക്കന്റെ കിടിലൻ പ്രകടനം കാണാം.