ചാരിറ്റി പ്രവർത്തങ്ങളിലൂടെ വീണ്ടും ജനശ്രദ്ധ നേടി ‘ബാഹുബലി’ താരം പ്രഭാസ്…

ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ബ്ലോക്ക് ബസ്റ്റർ ചലച്ചിത്രം ബാഹുബലി എന്ന ചിത്രത്തിലെ അമരേന്ദ്ര ബാഹുബലി എന്ന കഥാപാത്രത്തിലൂടെ ലോകം മുഴുവനുള്ള ആളുകളുടെ ശ്രദ്ധ ആകർഷിച്ച താരമാണ് തെലുങ്ക് സൂപ്പർ താരം പ്രഭാസ്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം മാധ്യമങ്ങൾ വിടാതെ പിന്തുടരുന്ന ഒരു താരം കൂടിയാണ് പ്രഭാസ്. അഭിനയ ജീവിതത്തിനപ്പുറം പ്രഭാസിന്റെ സത് പ്രവർത്തികളും മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി എല്ലാ വർഷവും ലക്ഷക്കണക്കിന് രൂപയാണ് പ്രഭാസ് നൽകാറുള്ളത്.

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലുള്ള ഒരു അന്ധവിദ്യാലയത്തിൽ സന്ദർശനം നടത്തിയ പ്രഭാസ് അവിടുത്തെ കുട്ടികൾക്കൊപ്പം സമയം ചിലവഴിക്കുകയും അവർക്കായി പത്ത് ലക്ഷത്തിലധികം രൂപ ധന സഹായം നൽകുകയും ചെയ്തിരുന്നു. വെള്ളിത്തിരയിൽ മാത്രമല്ല നിരവധി പാവങ്ങളുടെ മനസ്സിലും ഹീറോയായി മാറിയിരിക്കുകയാണ് ഈ തെലുങ്കു സൂപ്പർ താരം.

രാജമൗലി സംവിധാനം ചെയ്ത ബാഹുബലി തെലുങ്ക്, ഹിന്ദി, മലയാളം, തമിഴ് തുടങ്ങി നിരവധി  ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം ഏകദേശം  1700 കോടിയിലധികം കളക്ഷൻ ഇന്ത്യൻ ബോക്സ് ഓഫിസിൽ നിന്നും നേടിയിരുന്നു.  പിന്നീട് ചിത്രം ചൈനയിലും ജപ്പാനിലും പ്രദർശിപ്പിച്ച് വൻ വിജയം നേടിയിരുന്നു. ഈ ചിത്രത്തിന് വേണ്ടി മാത്രമായി ഏതാണ്ട് അഞ്ച് വർഷമാണ് പ്രഭാസ് നൽകിയത്.

അതേസമയം ബാഹുബലിക്ക് ശേഷം ‘സഹോ’ എന്ന സിനിമയുടെ ചിത്രീകരണത്തിലാണ് പ്രഭാസ്.  ബാഹുബലിയെക്കാൾ വലിയ പ്രൊജക്റ്റ് ആയിരിക്കും സഹോ എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നത്. സിനിമയിൽ പ്രഭാസിനെക്കൂടാതെ ശ്രദ്ധ കപൂർ, ജാക്കി ഷറഫ്, നെയ്ൽ നിതിൻ മുകേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.