സ്വിറ്റ്‌സർലാൻഡിനെതിരെ ഒരു ഗോൾ വിജയവുമായി സ്വീഡൻ ക്വാർട്ടറിൽ

റഷ്യൻ ലോകകപ്പിലെ ഏഴാം പ്രീക്വാർട്ടർ മത്സരത്തിൽ  സ്വിറ്റ്സർലാൻഡിനെ ഒരു ഗോളിന് പരാജയപ്പെടുത്തി  സ്വീഡൻ .മത്സരത്തിന്റെ 66ാം മിനുട്ടിൽ ഫോഴ്‌സ്ബർഗ് നേടിയ ഗോളാണ് സ്വീഡനെ ക്വാർട്ടർ ഫൈനലിലെത്തിച്ചത്..ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഫോഴ്‌സ്ബർഗ് പായിച്ച ഷോട്ട് സ്വിസ്സ് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഡിഫ്‌ളെക്ഷനിലൂടെ വലയിൽ കയറുകയായിരുന്നു.

മത്സരത്തിലുടനീളം നിരവധി ഗോളവസരങ്ങൾ സൃഷ്‌ടിക്കാൻ സാധിച്ച  സ്വീഡന്  പക്ഷെ ഫിനിഷിങ്ങിൽ പിഴവുകളാണ് കൂടുതൽ ഗോളുകൾ നിഷേധിച്ചത്.മറുഭാഗത്ത് ഷാക്കിരിയടക്കമുള്ള സൂപ്പർ താരങ്ങളുടെ നേതൃ ത്വത്തിൽ   സ്വീഡിഷ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി നിരന്തരം ആക്രമണങ്ങൾക്ക് നടത്തിയെങ്കിലും  ഗോൾ  നേടാനാകാതെ വന്നതോടെ സ്വിസ്സ് പട ലോകകപ്പിൽ നിന്നും പുറത്താവുകയായിരുന്നു..24 വർഷങ്ങൾക്ക് ശേഷമാണ് സ്വീഡൻ ലോകകപ്പ് ക്വാർട്ടറിൽ പ്രവേശിക്കുന്നത്. ഇംഗ്ലണ്ട്/ കോളംബിയ മത്സരത്തിലെ വിജയികളെയാണ് ക്വാർട്ടറിൽ സ്വീഡൻ നേരിടുക.