സ്വിറ്റ്‌സർലാൻഡിനെതിരായ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ ഫോഴ്‌സ്ബർഗിലൂടെ ആദ്യ ഗോൾ നേടി സ്വീഡൻ..മത്സരത്തിന്റെ 66ാം മിനുട്ടിലാണ് ഫോഴ്‌സ്ബർഗ് സ്വീഡനായി വല കുലുക്കിയത്..സ്വിസ്സ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഫോഴ്‌സ്ബർഗ് പായിച്ച ഷോട്ട് സ്വിസ്സ് പ്രതിരോധ താരത്തിന്റെ കാലിൽ തട്ടി ഡിഫ്‌ളെക്ഷനിലൂടെ വലയിൽ കയറുകയായിരുന്നു.
ആദ്യ പകുതിയിലും സ്വീഡന് അനുകൂലമായി നിരവധി അവസരങ്ങൾ ലഭിച്ചിരിന്നുവെങ്കിലും ഫിനിഷിങ്ങിലെ പോരായ്മയാണ് സ്വീഡിഷ് ടീമിന് ആദ്യ ഗോൾ നിഷേധിച്ചത്.ഒടുവിൽ മത്സരത്തിലുടനീളം കഠിനാധ്വാനം നടത്തിയ ഫോഴ്‌സ്ബർഗിന്റെ ശ്രമങ്ങൾക്ക് 66ാം മിനുട്ടിൽ ഫലം കാണുകയായിരുന്നു.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.