മകൾക്ക് വേണ്ടി പുരസ്‌കാര വേദിയിൽ പാട്ടുപാടി കാർത്തി; വൈറലായ വീഡിയോ കാണാം…

മകൾക്ക് വേണ്ടി ചലച്ചിത്ര പുരസ്‌കാര വേദിയിൽ പാട്ടുപാടി തമിഴ് സൂപ്പർ സ്റ്റാർ കാർത്തി ശിവകുമാർ…ചെന്നൈയിൽ വെച്ച് നടന്ന പുരസ്‌കാര വേദിയിലാണ് മകൾ ഉമയാലിന് വേണ്ടി താരം പാട്ടുപാടി പ്രേക്ഷക കൈയ്യടി വാങ്ങിയത്. വേദിയിൽ വെച്ച് അവതാരകൻ  മകൾക്കായി ഒരു പാട്ടുപാടാമോ എന്ന് ചോദിച്ചപ്പോഴാണ് താരം എതിർപ്പൊന്നും പറയാതെ പാട്ടുപാടിയത്.

‘അവളെപ്പോഴും പറയും. അച്ഛാ ഒരു പാട്ട് പാടിതരൂ. അച്ഛൻ പാടിത്തന്നാൽ  എനിക്ക് വേഗം ഉറക്കം വരും’. അപ്പോൾ ഞാൻ എന്റെ അച്ഛൻ അഭിനയിച്ച ചിത്രത്തിലെ പാട്ട് അവൾക്കായി പാടികൊടുക്കുമെന്നും കാർത്തി വേദിയിൽ പറഞ്ഞു. ‘കനാകാണും കൺകൾ’ എന്ന ഗാനമാണ് കാർത്തി മകൾക്കായി വേദിയിൽ പാടിയത്. കാർത്തിയുടെ പിതാവ് ശിവകുമാർ അഭിനയിച്ച് 1982ല്‍ പുറത്തിറങ്ങിയ ‘അഗ്നി സാക്ഷി’ എന്ന ചിത്രത്തിലെ ഗാനമാണ് ‘കനാകാണും കൺകൾ’.

പാട്ടുപാടിയതിന് ശേഷം വേദിക്ക് മുന്നിലിരുന്ന അച്ഛനമ്മമാരോടായി കുട്ടികൾക്ക് വേണ്ടി സമയം ചിലവഴിക്കാൻ നിങ്ങൾ തയ്യാറാവണമെന്നും. കൂടുതൽ സമയം ഫോണിൽ കളയാതെ മക്കൾക്കൊപ്പം ഇരിക്കണമെന്നും താരം പറഞ്ഞു. താരത്തിന്റെ ഈ വാക്കുകൾക്ക് നിറഞ്ഞ കൈയ്യടിയാണ് വേദിയിൽ ലഭിച്ചത്. യൂട്യൂബിൽ തരംഗമായ കാർത്തിയുടെ വീഡിയോ കാണാം.