ദുരിതക്കയത്തിൽ ഒരു വള്ളം കളി; വൈറലായ വീഡിയോ കാണാം..

കാലവർഷം കലി അടങ്ങാതെ പെയ്തുകൊണ്ടിരിക്കുമ്പോൾ എല്ലായിടത്തും ദുരിതവും കഷ്‌ടപ്പാടുമൊക്കെയാണ്. എന്നാൽ വീട് മുഴുവൻ വെള്ളം കയറിയിട്ടും പതറാതെ ഈ  ദുരിതവും ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് ഒരു കുടുംബം.

വീടിനുള്ളിൽ കവിഞ്ഞൊഴുകുന്ന  വെള്ളത്തിൽ കസേരയിട്ട് വള്ളം കളിയുടെ പാട്ടും പാടി ആഘോഷമാക്കി മാറ്റുകയാണ് ഒരു കുടുംബത്തിലെ മൂവർ സംഘം. ‘കുട്ടനാടൻ പുഞ്ചയിലെ’ എന്ന ഗാനത്തിന് നേതൃത്വം നൽകി മകൻ വള്ളം തുഴഞ്ഞു തുടങ്ങുമ്പോൾ മകനൊപ്പം പാട്ടുപാടി വള്ളം കളി കൂടുതൽ മനോഹരമാക്കുകയാണ് അച്ഛനും അമ്മയും.

അതേസമയം സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോയ്ക്ക് നിരവധി ആളുകളാണ് കമന്റുകൾ നൽകിയിരിക്കുന്നത്. ഇവരുടെ ഈ പ്രവർത്തിയെ വിമർശിച്ചും പ്രശംസിച്ചും ആളുകൾ മുന്നോട്ട് വന്നിട്ടുണ്ട്.