ലോകകപ്പിന്റെ ആവേശം കെട്ടടങ്ങിയപ്പോൾ കണ്ണീരോടെയാണ് ആരാധകർ ഗ്യാലറി വിട്ട് പുറത്തിറങ്ങിയത്….ഇനി ഇങ്ങനെയൊരു പോരാട്ടത്തിന് കാത്തിരിക്കേണ്ടത് നീണ്ട നാലു വർഷങ്ങൾ…എന്നാൽ ലോകകപ്പ് കാണാനെത്തിയ ആരാധകർക്ക് അപ്രതീക്ഷിത സമ്മാനവുമായി എത്തിയിരിക്കുകയാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിൻ. ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദര്‍ശിക്കാനുള്ള സൗജന്യ വിസ അനുവദിച്ചാണ് റഷ്യന്‍ പ്രസിഡന്റ് ഫുട്‌ബോള്‍ ആരാധകരെ അത്ഭുതപ്പെടുത്തിയത്.
ലോകകപ്പ് കാണുന്നതിനായി റഷ്യയിലെത്തിയ ആരാധകർക്ക് ഈ മാസം 25 വരെയായിരുന്നു വിസയുടെ കാലാവധി. ലോകകപ്പിന്റെ ഫാൻ ഐഡി ഉള്ളവർക്കാണ് ഈ വര്‍ഷം മുഴുവന്‍ റഷ്യ സന്ദർശിക്കാനുള്ള സൗജന്യ വിസ നൽകുകയെന്ന് പുടിൻ പറഞ്ഞു. ഞായറാഴ്ച നടന്ന ഫൈനല്‍ മത്സരം കണ്ട പുടിൻ ഇരു ടീമുകളെയും അഭിനന്ദിച്ചു.
🔥 സമൂഹ മാധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ച വൈറൽ വ്ലോഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.
വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.