ഇന്ത്യൻ ജനതയെ വിസ്മയം കൊള്ളിക്കുന്ന മാസ്മരീക പ്രകടനവുമായി ‘ഹാർമണി വിത്ത് എ ആർ റഹ്മാൻ’ ട്രെയ്‌ലർ കാണാം

ഇന്ത്യൻ ജനതയെ വിസ്മയം കൊള്ളിച്ച സംഗീത രാജാവ് എ ആർ റഹ്മാൻ, ആമസോണുമായി  ചേർന്ന് ഇന്ത്യയെ സംഗീതത്തിന്റെ മാസ്മരിക ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ്. ‘ഹാർമണി വിത് എ ആർ റഹ്മാൻ’ എന്ന ഡോക്യൂമെന്ററിയുടെ ട്രെയ്‌ലർ പുറത്തുവിട്ടു. ആമസോൺ പ്രൈം വീഡിയോ ഇന്ത്യയാണ് ഇത് പുറത്തിറക്കിയത്. ഡോക്യൂമെന്ററിയുടെ ആദ്യത്തെ അഞ്ച് എപ്പിസോഡുകൾ ഒരുമിച്ചാണ് ട്രെയ്‌ലർ തയാറാക്കിയിരിക്കുന്നത്. ഡോക്യുമെന്ററി സ്വാതന്ത്ര ദിനത്തിൽ പുറത്തിറക്കാനാണ് ആമസോൺ നിശ്ചയിച്ചിരിക്കുന്നത്.

പുതിയ ട്രെയ്‌ലർ ഇന്ത്യൻ സംഗീതത്തിന്റെ പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്നതാണ്. ഇന്ത്യ ഇന്നേവരെ കണ്ടിട്ടില്ലാത്ത അത്യപൂർവ സംഗീത പരുപാടിയായിരിക്കും ഇത്. ലോകോത്തര നിലവാരമുള്ള ദൃശ്യ ശ്രവ്യ ഉപകരണങ്ങളുടെ അകമ്പടിയോടെ ഒരുക്കിയിരിക്കുന്ന ഈ സംഗീത വിരുന്ന് കേരള, മഹാരാഷ്ട്ര, സിക്കിം, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിലൂടെയാണ് ഒരുക്കിയിരിക്കുന്നത്. ട്രെയ്‌ലർ കാണാം