രക്ഷാ പ്രവർത്തനം തുരടുന്നു; കേന്ദ്രത്തിൽ നിന്ന് കൂടുതൽ സേനയെ എത്തിക്കും..

August 16, 2018

കേരളത്തിൽ കനത്ത മഴ തുടരുന്നു. ഇന്ന് മാത്രം മരിച്ചവരുടെ എണ്ണം 27 ആയി. രക്ഷാപ്രവർത്തനങ്ങൾക്ക് കൂടുതൽ    സേനയെ എത്തിക്കാനൊരുങ്ങി സർക്കാർ. കനത്ത മഴയും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും ദുരിതം വിതയ്ക്കുന്നതിനിടെ സംസ്ഥാനത്തേക്ക് കൂടുതൽ സൈന്യം വേണമെന്ന ആവശ്യവുമായി മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിളിച്ചു. നാവികസേനയും എൻ ഡി ആർ എഫും രക്ഷാപ്രവർത്തനത്തിന് രംഗത്തിറങ്ങിയിട്ടുണ്ട്. പല സ്ഥലത്ത് നിന്നും ആളുകളെ രക്ഷപ്പെടുത്താൻ കഴിയാത്ത അവസ്ഥയാണ് ഉള്ളതെന്ന് വി ഡി സതീശൻ എം എൽ എ പറഞ്ഞു.

അതേസമയം വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർ രക്ഷാപ്രവർത്തനത്തതിന് 1077 എന്ന നമ്പറിൽ വിളിക്കണമെന്ന് അധികൃതർ അറിയിച്ചു. ഈ നമ്പറിൽ വിളിച്ചിട്ട് കിട്ടാത്തവർ സർക്കാർ പറത്തുവിട്ട പുതിയ നമ്പരുവുകളിൽ വിളിക്കണമെന്നും സർക്കാർ അറിയിച്ചതിട്ടുണ്ട്. ഫോണുകൾ സ്വിച്ച് ഓഫ് ആകാതെ സൂക്ഷിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാർ അണക്കെട്ടിലെ പരമാവധി ശേഷിയും പിന്നിട്ട് ജലനിരപ്പ് ഉയരുകയാണ്. നിലവിൽ 142.30 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. സെക്കൻഡിൽ 26,000 ഘനയടി വെള്ളമാണ് പുറത്തേക്കു വിടുന്നത്. മുല്ലപ്പെരിയാറിൽനിന്ന് കൂടുതൽ ജലം പുറത്തേക്കു വിടുന്നതിനാൽ ഇടുക്കിയിലെ ജലനിരപ്പും ഉയരുകയാണ്. സെക്കൻഡിൽ 15,00,00 വെള്ളമാണ്  പുറത്തേക്കുവിടുന്നത്. 2401.2 അടിയാണ് നിലവിൽ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2403 അടിയാണ് പരമാവധി ശേഷി.