വൈറലായി റൊണാൾഡോയുടെ ഷൂട്ടൗട്ട് വീഡിയോ…

August 3, 2018

പോർച്ചുഗലിന്റെ രാജാവെന്ന് അറിയപ്പെട്ടിരുന്ന ക്രിസ്റ്റിയാനോ റൊണാൾഡോയെ  പുതിയ സീസണിലേക്കായി യുവന്റസ് ടീമിലെത്തിച്ചിരിക്കുകയാണ്. എന്നാൽ  സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളത്തിലിറങ്ങും മുൻപേ റോണോ എഫ്ക്റ്റിന്റെ വീര്യമറിഞ്ഞ് യുവന്റസ് ടീം. താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയം. പഴയ തട്ടകം ഉപേക്ഷിച്ച് യുവന്റസിലെത്തിയ റൊണാള്‍ഡ‍ോയുടെ പരിശീലനത്തിന്റെ വീഡിയോയാണ് ഇതിനകം വൈറലായിക്കഴിഞ്ഞത്. ഷൂട്ടൗട്ട് പരിശീലിക്കുന്ന താരത്തിന്റെ  ദൃശ്യങ്ങളാണ് വൈറലായത്. റൊണാള്‍‍ഡോയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തിരിച്ചുവരുമ്പോള്‍ വലതു തോളുകൊണ്ട് തോണ്ടി ബോൾ ഗോളിലെത്തിക്കുന്ന താരത്തിന്റെ തകർപ്പൻ പരിശീലന വീഡിയോയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.

അതേസമയം കഴിഞ്ഞ രണ്ട് സീസണുകളിൽ നഷ്‌ടമായ ചാംപ്യൻസ് ലീഗ് കിരീടം ഇത്തവണ തിരിച്ചുപിടിക്കാമെന്നുള്ള പ്രതീക്ഷയിലാണ് യുവന്റസ് ടീം. കഴിഞ്ഞ രണ്ട് തവണയും റൊണാൾഡോയുടെ റയൽ മഡ്രിഡിനോടാണ് യുവന്റസ് തോറ്റത്. അതിനാൽ റൊണാൾഡോയുടെ വരവ് ഏറെ പ്രതീക്ഷയോടെയാണ് യുവന്റസ് കാണുന്നത്. പുതിയ ടീമിലെത്തിയ താരത്തിന്റെ ആദ്യ പരിശീലന വീഡിയോ കാണാം


അതേസമയം താരം  പുതിയ ക്ലബിലെത്തിയതിന് പിന്നാലെ വാൻ ലാഭമാണ് യുവന്റസ് നേടിക്കൊണ്ടിരിക്കുന്നത്.  ക്ലബ് ജേഴ്‌സികളുടെ വിൽപ്പനയിലെ അത്ഭുതകരമായ വർധനവും വിപണി മൂല്യത്തിൽ ഉണ്ടായ ഉയർന്ന കുതിച്ചു ചാട്ടവും സാമൂഹ്യ മാധ്യമങ്ങളിൽ ടീമിനെ പിന്തുടരുന്നവരുടെ എണ്ണത്തിലുള്ള വലിയ വർദ്ധനവുമാണ് റോണോയുടെ വരവോടുകൂടി യുവന്റസിനുണ്ടായ നേട്ടങ്ങൾ.

റോണോ ടീമിലെത്തിയതിയതോടെ ക്ലബ് ജേഴ്‌സികളുടെ വില്പനയിൽ റെക്കോർഡ് വർധനവാണ് ഉണ്ടായിരിക്കുന്നത്. റൊണാൾഡോയുടെ പേരുള്ള 52,000 ജേഴ്‌സികളാണ് ഇതിനോടകം തന്നെ ചൂടപ്പം പോലെ വിറ്റു പോയിരിക്കുന്നത്. 432 കോടി രൂപയുടെ വിറ്റുവരവാണ് ജേഴ്‌സിയിലൂടെ മാത്രം യുവന്റസ് നേടിയിരിക്കുന്നത്. 800 കോടി രൂപയാണ് റോണോയെ യുവന്റസിലെത്തിക്കാനായി റയലിന് നൽകിയ തുക. നിലവിലെ കണക്കുകൾ പ്രകാരം റോണോയ്ക്കായി റയലിന് നൽകിയ തുകയുടെ പകുതിയിലധികം പണം ജേഴ്‌സി വിൽപ്പനയിലൂടെ മാത്രം യുവന്റസ് നേടിക്കഴിഞ്ഞു.