ഫിഗർ ഷോയിലൂടെ ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് പ്രകാശ്; അടിപൊളി പെർഫോമൻസ് കാണാം

ശബ്ദാനുകരങ്ങളിലൂടെയും ഫിഗർ ഷോകളിലൂടെയും പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച പ്രകാശ് കുടപ്പനക്കുന്ന്. നിരവധി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രകാശ്. നിരവധി താരങ്ങൾക്കൊപ്പം സിനിമയിലും സീരിയലിലും കോമഡി പരിപാടികളിലുമടക്കം ഒരുപാട് മേഖലകളിൽ സാന്നിധ്യമറിയിച്ച താരമാണ് പ്രകാശ്.

ലാലു പ്രസാദ് യാദവ്, ജോയ് മാത്യു, സുധീർ, എം ജി ആർ, പൂജപ്പുര രവി തുടങ്ങി ഒരുകൂട്ടം പ്രതിഭകളെ ഉത്സവ വേദിയിൽ എത്തിച്ച താരം, വ്യത്യസ്തമായ പരിപാടികളിലൂടെയും അടിപൊളി ഫിഗർ ഷോ കളിലൂടെയും കോമഡി ഉത്സവ വേദിയിൽ ചിരിയുടെ തിരയിളക്കം സൃഷ്‌ടിക്കുകയായിരുന്നു. പ്രകാശിന്റെ അടിപൊളി പെർഫോമൻസ് കാണാം..