‘ഗാഥാ ജാം..’ മലയാളികൾ മറക്കാൻ ഇഷ്ടപ്പെടാത്ത വന്ദനത്തിലെ നർമ്മ നിമിഷങ്ങളുമായി കുട്ടിക്കുറുമ്പുകൾ; വീഡിയോ കാണാം

മലയാളികൾ ഒരിക്കലും മറക്കാത്ത നർമ്മ മുഹൂർത്തങ്ങൾ സമ്മാനിച്ച മോഹൻലാൽ ചിത്രം ‘വന്ദന’ത്തിലെ അടിപൊളി സീനുമായി കട്ടുറുമ്പ് വേദിയിലെത്തുന്ന കുരുന്നുകൾ. ഗാഥാ ജാമിൻറെ ക്യാപ്ഷന് വേണ്ടി ഗാഥയുടെ പിറകെ നടക്കുന്ന ഉണ്ണികൃഷ്ണനെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയിട്ടുണ്ട്.    മോഹൻലാലും ഗിരിജാ ഷെട്ടറും തകർത്തഭിനയിച്ച, മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രംഗങ്ങൾ . പ്രണയവും, പ്രണയ നഷ്ടവും പ്രതികാരവുമെല്ലാം അതിമനോഹരമായി  സന്നിവേശിപ്പിച്ചുകൊണ്ട് പ്രിയദർശൻ ഒരുക്കിയ വന്ദനത്തിലെ സൂപ്പർ ഹിറ്റ് രംഗങ്ങൾ തനിമ നഷ്ടപ്പെടാതെ  വേദിയിൽ  പുനരാവിഷ്കരിക്കുകയാണ് കുട്ടികുറുമ്പുകൾ..പ്രകടനം കാണാം