ഇതാണ് റിയല്‍ ‘ക്യാറ്റ്’ വോക്ക്; സുന്ദരിമാര്‍ക്കൊപ്പം റാംപില്‍ ചുവടുവെച്ച് ഒരു പൂച്ച: വീഡിയോ കാണാം

സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് ‘ഒരു ക്യാറ്റ് വോക്ക്’. പേര് സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു പൂച്ചയുടേതാണ് ഈ ക്യാറ്റ് വോക്ക്. ഫാഷന്‍ ഷോയില്‍ സുന്ദരിമാര്‍ക്കൊപ്പം റാംപിലെത്തിയ പൂച്ചയാണ് സോഷ്യല്‍ മീഡിയയില്‍ കൈയടി നേടുന്നത്.

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ നടന്ന ഫാഷന്‍ ഷോയിലാണ് സുന്ദരിമാരെ കടത്തിവെട്ടി ഒരു പൂച്ച താരമായത്. ഷോ തുടങ്ങിയപ്പോള്‍ മുതല്‍ പൂച്ച റാംപിലുണ്ട്. നീളന്‍ വസ്ത്രമണിഞ്ഞ് റാംപിലെത്തുന്ന സുന്ദരിമാരുടെ വസ്ത്രത്തില്‍ പിടിക്കാന്‍ നോക്കി ചില വികൃതികള്‍ കാണിക്കുന്നുമുണ്ട് ഈ പൂച്ച. എന്നാല്‍ പൂച്ചയെ വൈറലാക്കിയത് ഇതൊന്നുമല്ല. ഇടയ്ക്ക് താരം റാംപിലൂടെ നല്ല ഒന്നാംതരം ക്യാറ്റ് വോക്കും നടത്തുന്നുണ്ട്. അതും പശ്ചാത്തല സംഗീതത്തിന്റെ അകമ്പടിക്കൊപ്പം.

കാണികളില്‍ ചിലര്‍ മൊബൈലില്‍ ഈ പൂച്ചയുടെ ക്യാറ്റ് വോക്ക് ദൃശ്യങ്ങള്‍ പകര്‍ത്തി. തുടര്‍ന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചും. നിരവധി പേരാണ് ഇതിനോടകം തന്നെ ഈ വീഡിയോ ഏറ്റെടുത്തത്. എന്തായാലും റാംപിലെത്തിയ സുന്ദരിമാരേക്കാള്‍ ഏവരുടെയും ശ്രദ്ധ ആകര്‍ഷിച്ചത് ഈ പൂച്ച തന്നെയാണ്.

 

View this post on Instagram

 

Ahahahahahah #catwalk #real #vakkoesmod

A post shared by H (@hknylcn) on