‘ഇത് അനുകരണമല്ല ഒറിജിനൽ’; എം ജി ശ്രീകുമാറിന്റെ സ്വര മാധുര്യവുമായി എത്തിയ ഗായകന്റെ പാട്ട് കേൾക്കാം..

മലയാളത്തിന്റെ സ്വന്തം ഗായകൻ എം ജി ശ്രീകുമാറിന്റെ സ്വര മാധുര്യവുമായി എത്തിയിരിക്കുകയാണ് പ്രജീഷ് എന്ന ഗായകൻ. എം ജി ശ്രീകുമാർ പാടി മനോഹരമാക്കിയ മലയാളികളുടെ പ്രിയപ്പെട്ട ഗാനങ്ങൾ അദ്ദേഹത്തിന്റെ അതേ സ്വര മാധുര്യവുമായി എത്തി സംഗീത പ്രേമികളെ അത്ഭുതപ്പെടുത്തിയ ഈ പ്രതിഭ കോമഡി ഉത്സവത്തിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.

നിരവധി ഗാനങ്ങൾ പാടി ഉത്സവ വേദിയെ അത്ഭുതപെടുത്തിയ ഈ താരത്തിന്റെ ‘കണ്ണീർ പൂവിന്റെ..’ എന്ന ഗാനം ഉത്സവ വേദിയിലെ പ്രേക്ഷകരുടെ മനസ്സിൽ തരംഗം സൃഷ്ടിച്ചു.. മുന്ന എന്ന വിളിപ്പേരുമായി കോമഡി ഉത്സവ വേദിയിൽ എത്തിയ പ്രജീഷിന്റെ അസാധ്യ പ്രകടനം കാണാം..