‘ആ ഉറപ്പായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് വരാൻ കാരണമായത്’; ബാലഭാസ്കർ ലക്ഷ്മി പ്രണയകഥ ഇങ്ങനെ..

എല്ലാ കാമുകൻമാരെപ്പോലെയായിരുന്നു താനും. വീട് വിട്ട്എന്റെ കൂടെ ഇറങ്ങി  വന്നാൽ നിന്നെ ഒരിക്കൽ പേലും പട്ടിണി കിടത്തല്ല. വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം എന്നു പറഞ്ഞു കൊണ്ടായിരുന്നു ജീവിതം ആരംഭിച്ചത്. എന്നാൽ അവൾ എത്തിയതോടെ എന്റെ ജീവിതം മാറി മറിയുകയായിരുന്നു. വയലിനിൽ വിസ്മയം തീർത്ത സംഗീത മാന്ത്രികൻ ബാലഭാസ്ക്കർ തന്റെ ജീവിത പങ്കാളി ലക്ഷ്മിയെ കുറിച്ച് പറഞ്ഞ വാക്കുകളാണിത്…രു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലായിരുന്നു ലക്ഷ്മിയുമായുളള പ്രണയത്തെ കുറിച്ച് ബാലഭാസ്കർ പറഞ്ഞത്..

യൂണിവേഴ്‌സിറ്റി കോളേജിൽ എം എ ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു ലക്ഷ്മിയുമായുള്ള പ്രണയം. അവളുടെ വീട്ടുകർ ബന്ധത്തെ ശക്തമായ രീതിയിൽ എതിർത്തതോടെയാണ് ജോലി പോലുമില്ലാതെ ഞാൻ വിവാഹം എന്ന തീരുമാനത്തിൽ എത്തേണ്ടി വന്നത് .  ലക്ഷ്മിയോട് പോലും  പറയാതെ ഞാനും എന്നെ ട്യൂഷൻ പഠിപ്പിക്കുന്ന വിജയ മോഹന്‍ സാറുമായി ലക്ഷ്മിയുടെ വീട്ടിൽ പോയി. പെണ്ണ് ചോദിക്കാനായിരുന്നു പോക്ക്. ബാലഭാസ്ക്കർ എന്ന് പറയുന്ന ഏതോ ഒരു സിനിമാക്കാരൻ അവളുടെ പുറകെ നടപ്പുണ്ടെന്ന് അവർ കേട്ടിരുന്നു.

‘സാറ് കാര്യങ്ങള്‍ സംസാരിച്ചു. കുറച്ചുനാൾ കാത്തിരിക്കാം. ജോലിയൊക്കെയായിട്ട് പതുക്കെ മതിയെന്ന് സാറ് പറഞ്ഞു.’വേറെ കല്ല്യാണം തീരുമാനിച്ചു വെച്ചിരിക്കുകയാണ്, ഇതെങ്ങനെ നടത്തിക്കൊടുക്കാന്‍ പറ്റുമെന്നൊക്കെയായിരുന്നു അവരുടെ പ്രതികരണം. അവരെന്നോട് പേര് ചോദിച്ചു കൃഷ്ണകുമാർ എന്നാണ് ഞാൻ പറഞ്ഞത്. ക്രൈം നടക്കില്ലെന്ന് ഏകദേശം ഉറപ്പായപ്പോൾ ഞാൻ സാറിനോട് പറഞ്ഞു നമുക്ക് തിരിച്ച് പോകാം. എന്നിട്ടും സാർ എനിക്ക് വേണ്ടി അവരോട് പെണ്ണ് ചോദിച്ചു. പക്ഷെ അവർക്ക് സമ്മതമായിരുന്നില്ല.

പിന്നീട് കോളേജിൽ എത്തിയ വാളോട് കാര്യങ്ങൾ പറഞ്ഞു. നിനക്കിന്ന് വീട്ടിൽ പോകുകയാണെങ്കിൽ പോകാം പക്ഷേ ഇനി നിനക്ക് തിരിച്ച് കോളേജിലേക്ക് വരാൻ സാധിക്കില്ല. അതുകൊണ്ട് നിനക്ക് രണ്ട് ചോയ്‌സ് ഉണ്ട്. ഒന്നുകില്‍ നിനക്ക് വീട്ടിലേക്ക് പോകാം, അല്ലെങ്കില്‍ എന്റെ കൂടെ വരാം. എന്റെ കൂടെ വരികയാണെന്നുണ്ടെങ്കില്‍ നമുക്ക് ഒന്നിച്ച് ജീവിക്കാം. പക്ഷെ അതിന് ലക്ഷ്മിക്ക് ആദ്യം സമ്മതമായിരുന്നില്ല. ഞാൻ അവളോട് പറഞ്ഞു. ഒരു കാര്യം ഞാൻ ഉറപ്പ് പറയാം നിന്നെ പട്ടിണിക്കിടില്ല; വയലിൻ ട്യൂഷൻ എടുത്തായാലും നമുക്ക് ജീവിക്കാം. ആ ഉറപ്പായിരുന്നു അവൾ എന്റെ ജീവിതത്തിലേക്ക് വരാൻ ഇടയായ സാഹചര്യമെന്ന് ബാലഭാസ്ക്കർ പറയുന്നത്. താൻ ഏറെ സ്നേഹിക്കുന്ന സംഗീതത്തെ പോലെയാണ് ബാലു ലക്ഷ്മിയെയും സ്നേഹിച്ചത്…