നെഹ്റു ട്രോഫി വള്ളംകളി നവംബറിൽ; ആവേശത്തോടെ കേരളക്കര

October 10, 2018

 നെഹ്റു ട്രോഫി വള്ളം കളി  അടുത്തമാസം പത്തിന് നടത്തും. ഇന്നലെ നടന്ന നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റി യോഗത്തിലാണ് തിയതി വള്ളം കളിയുടെ തിയതി  പ്രഖ്യാപിച്ചത്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ വള്ളം കളി നേരത്തെ മാറ്റിവെച്ചിരുന്നു. ഓഗസ്റ്റ് മാസം രണ്ടാമത്തെ ശനിയാഴ്ച നടക്കേണ്ട വള്ളംകളി പ്രളയദുരന്തത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. അതിന് ശേഷമാണ് പുതിയ തിയതി ഇപ്പോൾ പ്രഖ്യാപിച്ചത്. സച്ചിൻ തെണ്ടുൽക്കറാണ് മുഖ്യാതിഥിയായി എത്തുന്നത്.

അതേസമയം പ്രളയത്തിന് ശേഷം തകർന്നിരിക്കുന്ന ടൂറിസം മേഖലയ്ക്ക് പുനർജന്മം നൽകാനാണ്  വള്ളംകളി  നടത്താന്‍ തീരുമാനിച്ചതെന്ന് മന്ത്രി തോമസ് ഐസക് പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ മുഖ്യാതിഥിയാകുമെന്നും തോമസ് ഐസക് വ്യക്തമാക്കി. പ്രളയത്തിന്‍റെ ദുരിതങ്ങള്‍ പൂര്‍ണ്ണമായും മാറ്റാന്‍ ഇനിയും മാസങ്ങള്‍ വേണം. അതിനാൽ ആര്‍ഭാടങ്ങള്‍ കുറച്ചുക്കൊണ്ടാകും മത്സരം സംഘടിപ്പിക്കുക.

കുട്ടനാട് സുരക്ഷിതമാണെന്നാണ് ഈ വള്ളം കളിയിലൂടെ ലോകത്തിന് നല്‍കാന്‍ ഉദ്ദേശിക്കുന്ന സന്ദേശമെന്നും മന്ത്രി പറഞ്ഞു. ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുള്ള പ്രധാനകാരണമാണ് വള്ളംകളി. രണ്ടാം ശനിയാഴ്ച തന്നെ വേണമെന്ന പൊതു അഭിപ്രായത്തെ തുടര്‍ന്നാണ് നവംബര്‍ 10-ാം തിയാതിയാക്കിയത്.