ഉന്നം പിഴയ്ക്കാതെ ബോള്‍ട്ടിന്റെ ഗോള്‍; വീഡിയോ കാണാം

ട്രാക്കുകളില്‍ എക്കാലത്തും തൊടുത്തുവിട്ട അസ്ത്രംപോലെ കുതിച്ചുപായുന്ന താരമാണ് ഉസൈന്‍ ബോള്‍ട്ട്. ഉന്നം പിഴയ്ക്കാതെയുള്ള ഉസൈന്‍ ബോള്‍ട്ടിന്റെ ഗോളും സാമൂഹ്യമാധ്യമങ്ങളില്‍ തരംഗമാകുന്നു. പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തേക്കുള്ള തന്റെ വരവറിയിച്ചത് ബോള്‍ട്ട് രണ്ട് തവണ ഗോള്‍ അടിച്ചുകൊണ്ടാണ്.

സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സിനു വേണ്ടിയായിരുന്നു ബോള്‍ട്ടിന്റെ ഇരട്ട ഗോള്‍. സൗത്ത് വെസ്റ്റ് യുണൈറ്റഡിനെതിരായ സൗഹൃദമത്സരത്തിലാണ് താരം മിന്നും പ്രകടനം കാഴ്ചവെച്ചത്.


ട്രാക്കിലെ തന്റെ മിന്നല്‍വേഗത ഫ്രൊഫഷണല്‍ ഫുട്‌ബോളിലും ബോള്‍ട്ട് പുറത്തെടുത്തു. വേഗതകൊണ്ട് പ്രതിരോധത്തെ മറികടന്ന് മനോഹരമായി ലക്ഷ്യംതെറ്റാതെ രണ്ട് തവണയും ബോള്‍ട്ട് ഫുട്‌ബോള്‍ വലയ്ക്കുള്ളിലാക്കി. മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് സെന്‍ട്രല്‍ കോസ്റ്റ് മറീനേഴ്‌സ് വിജയം കണ്ടു.