പ്രായം തോല്‍ക്കും ഈ പാട്ടിനു മുന്നില്‍; വീഡിയോ കാണാം

പാട്ടുകളെ പ്രാണനെപ്പോല്‍ ചേര്‍ത്തുവെയ്ക്കുന്ന കലാകാരിയാണ് രാധപ്രഭ. റേഡിയോ സംഗീതമാണ് ഈ പാട്ടുകാരിക്ക് കൂടുതല്‍ ഇഷ്ടം. ചെറുപ്രായം മുതല്‍ക്കെ പാട്ടുകള്‍ പാടിത്തുടങ്ങിയിട്ടുണ്ട് രാധപ്രഭ.

എഴുപത് വയസാണ് ഈ കലാകാരിയുടെ പ്രായം. വാര്‍ധക്യത്തിലും പാട്ടിനോടുള്ള തന്റെ ഇഷ്ടം കാത്തുസൂക്ഷിക്കുന്നുണ്ട് ഈ കലാകാരി. ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടില്ലെങ്കിലും സ്വരമാധുര്യംകൊണ്ട് ഏവരുടെയും ഹൃദയത്തില്‍ ഇടംനേടി മുന്നേറുകയാണ് ഈ പാട്ടുകാരി.

കോമഡി ഉത്സവവേദിയിലെത്തിയ രാധപ്രഭ മനോഹരമായ പാട്ടുകൊണ്ട് പ്രേക്ഷകഹൃദയത്തില്‍ ഇടം നേടി. ‘മഞ്ഞണിപ്പൂ നിലാവ്…’ എന്നു തുടങ്ങുന്ന പാട്ടാണ് ഉത്സവവേദിയില്‍ രാധ പ്രഭ ആലപിച്ചത്.