സോഷ്യല്‍ മീഡിയ കൈയടിച്ചു; കൈക്കുഞ്ഞുമായി ജോലിക്കെത്തിയ അമ്മ പോലീസിന് ഇനി സ്വന്തം നാട്ടില്‍ ജോലി

അടുത്തിടെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ചിത്രമായിരുന്നു കൈക്കുഞ്ഞുമായി ജോലിക്കെത്തിയ ഒരു അമ്മ പോലീസിന്റേത്. സാമൂഹ്യമാധ്യമങ്ങള്‍ നിറഞ്ഞു കൈയടിച്ചിരുന്നു ഈ അമ്മയ്ക്ക്. ഫയലുകള്‍ പരിശോധിക്കുന്ന അമ്മയുടെ തൊട്ടടുത്തുള്ള മേശപ്പുറത്ത് ആറ് മാസം പ്രായമുള്ള കുഞ്ഞ്, ഇതായിരുന്നു ആ ചിത്രം.

മധ്യപ്രദേശിലെ ഝാന്‍സിയിലാണ് ഈ അമ്മ പോലീസ് കൈക്കുഞ്ഞുമായി ജോലിക്കെത്തിയത്. അര്‍ച്ചന ജയന്ത് എന്ന ഈ അമ്മ പോലീസിന്റെ ചിത്രം നിരവധി പേര്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഉയര്‍ന്ന പോലീസ് ഉദ്യാഗസ്ഥരടക്കം അര്‍ച്ചനയുടെ ചിത്രം പങ്കുവെച്ചിരുന്നു. ഈ അമ്മയ്ക്ക് തൊഴില്‍ ഇടത്ത് കൂടുതല്‍ സൗകര്യമൊരുക്കണമെന്നായിരുന്നു പലരുടെയും നിര്‍ദ്ദേശം.


എന്തായാലും സോഷ്യല്‍ മീഡിയിലെ നിര്‍ദ്ദേശങ്ങള്‍ ഫലം കണ്ടു. അര്‍ച്ചനയ്ക്ക് സ്വദേശമായ ആഗ്രയിലേക്ക് സ്ഥലം മാറ്റം അനുവദിച്ചിരിക്കുകയാണ് ഡിജിപി.