സൗന്ദര്യ സംരക്ഷണത്തിന് ഐസ് ക്യൂബ്

വെയിലേറ്റു മങ്ങാതെ സൗന്ദര്യത്തെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവരാണ് പലരും. ചര്‍മ്മപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി അധികസമയം കളയേണ്ടിവരിക എന്നതും പലര്‍ക്കും പ്രയാസകരമാണ്. എന്നാല്‍ ചര്‍മ്മത്തെ സംരക്ഷിക്കാന്‍ ഒരു ഐസ് ക്യൂബ് മതി.

അമിതമായി വെയിലേറ്റ് മുഖം വാടുന്നവര്‍ക്ക് മികച്ച പരിഹാരമാണ് ഐസ് ക്യൂബ്. ഐസ് ക്യൂബ് വൃത്തിയുള്ള തുണിയില് പൊതിഞ്ഞ ശേഷമാണ് മുഖത്ത് ഉരയ്‌ക്കേണ്ടത്. ഐസ് ക്യൂബ് നേരിട്ട് ഉരയ്ക്കുന്നതും ചര്‍മ്മത്തിനു അത്ര നല്ലതല്ല.

ചര്‍മ്മം നന്നായി വൃത്തിയാക്കിയ ശേഷമാണ് ഐസ് ക്യൂബ് ഉപയോഗിക്കേണ്ടത്. മുഖക്കുരുവിനെ ഒരു പരിധി വരെ തടയുന്നതിനും ഐസ് ക്യൂബ് ഉത്തമമാണ്. മുഖത്തെ തടിപ്പും പാടുകളും മാറ്റുന്നതിനും ഐസ് ക്യൂബ് ഉപയോഗിക്കാം.

ത്രെഡിങിനും വാക്‌സിങിനുമൊക്കെ ശേഷവും ഐസ്‌ക്യൂബ് ഉപയോഗിക്കുന്നത് നല്ലതാണ്. അതേസമയം ഐസ് ക്യൂബ് അധികനേരം ചര്‍മ്മത്തില്‍ ഉരയ്ക്കാന്‍ പാടില്ല. ശുദ്ധജലം ഉപയോഗിച്ച് തയാറാക്കുന്ന ഐസ്‌ക്യൂബാണ് ചര്‍മ്മ സംരക്ഷണത്തിന് കൂടുതല്‍ ഉത്തമം.