മല്ലിക സുകുമാരന് ഇന്ന് പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പൂര്‍ണ്ണിമ ഇന്ദ്രജിത്ത്

മല്ലികാ സുകുമാരന് ഇന്ന് പിറന്നാള്‍. ആശംസകളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. മല്ലിക സുകുമാരന്റെ മൂത്ത മകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണ്ണിമാ ഇന്ദ്രജിത്ത് നേര്‍ന്ന ആശംസയ്ക്കാണ് സോഷ്യല്‍ മീഡിയ കൈയടിക്കുന്നത്.

‘മനക്കരുത്തിന്റെ, നിശ്ചയദാര്‍ഢ്യത്തിന്റെ , നര്‍മബോധത്തിന്റെ എന്റെ അളവുകോല്‍ അമ്മക്ക് സ്‌നേഹം നിറഞ്ഞ പിറന്നാള്‍ ആശംസകള്‍’ ഇങ്ങനെ കുറിച്ചുകൊണ്ടാണ് പൂര്‍ണ്ണിമ ആശംസകള്‍ നേര്‍ന്നത്. ഒപ്പം അമ്മയ്‌ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രവും താരം പങ്കുവെച്ചു.

പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന മരുമകള്‍ക്ക് മല്ലിക സുകുമാരന്‍ ഫെയ്‌സ്ബുക്കില്‍ നന്ദിയും കുറിച്ചു. ‘എന്റെ മോള്‍ക്ക് അമ്മയുടെ നന്ദിയും അനുഗ്രഹാശിസ്സുകളൂം….. Love you മോളേ….’ എന്നാണ് മല്ലിക കുറിച്ചത്.