മോഡേൺ ലുക്കിൽ അതീവ സുന്ദരിയായി മഞ്ജിമ; ഫോട്ടോഷൂട്ട് വീഡിയോ കാണാം..

ബാലതാരമായി വന്ന മലയാളികളുടെ മനസിൽ ഇടം നേടിയ താരാമാണ് മഞ്ജിമ മോഹൻ. വർഷങ്ങൾക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയ താരത്തിന് തികഞ്ഞ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. നിവിൻ പോളി ചിത്രം ഒരു വടക്കൻ സെൽഫിയിലൂടെ മലയാളത്തിലേക്ക് വർഷങ്ങൾക്കു ശേഷം തിരിച്ചെത്തിയ താരമിപ്പോൾ മലയാളത്തിലും തമിഴിലുമായി തിരക്കുള്ള നായികമാരിൽ ഒരാളായി മാറിക്കൊണ്ടിരിക്കുകയാണ്.

താരത്തിന്റെ ഫോട്ടോഷൂട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. മോഡേൺ ലുക്കിൽ അതീവ ഗ്ലാമറസായാണ് താരം വീഡിയോയിൽ എത്തുന്നത്. ലാമോർ മാഗസിന് വേണ്ടി തയാറാക്കിയ ഫോട്ടോഷൂട്ടിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്,

സംസം, മിഖായേൽ  തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന  മലയാള ചലച്ചിത്രങ്ങൾ..