നടൻ ഗീതാ സലാം അന്തരിച്ചു

മലയാള സിനിമയിൽ നിരവധി മികച്ച കഥാപാത്രങ്ങൾക്ക് ജന്മം നൽകിയ  നടൻ ഗീതാ സലാം അന്തരിച്ചു. 73 വയസ്സായിരുന്നു. കൊല്ലം ഓച്ചിറ സ്വദേശിയായ ഗീതാ സലാം വളരെ കാലങ്ങളായി അസുഖത്തെ തുടർന്ന് ചികിത്സയ്ക്കായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരിക്കെയാണ് മരണം. ഖബറടക്കം നാളെ 10ന് ഓച്ചിറ വടക്കെ ജുമാഅത്ത് ഖബര്‍സ്ഥാനില്‍.

1980ല്‍ ഇറങ്ങിയ ‘മാണി കോയ കുറുപ്പ് ‘ എന്ന ചിത്രത്തിലാണ് ആദ്യമായി ഗീഥാ സലാം അഭിനയിക്കുന്നത്. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ച താരം നാടകങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.