ഉമ്മച്ചിക്കുട്ടിയായി ഭാമ; ചിത്രങ്ങൾ കാണാം…

നിരവധി ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ നിറഞ്ഞു നിന്ന  താരമാണ് ഭാമ. ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ നായികയായി അരങ്ങേറ്റം കുറിച്ച താരം മലയാളത്തിന് പുറമെ കന്നടയിലും തമിഴിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരത്തിന്റെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ഇത്തവണ മുസ്ലിം പെൺകുട്ടിയായാണ് ഭാമ നിറഞ്ഞുനിൽക്കുന്നത്. പ്രശസ്ത ഡിസൈനർ ഷിബ ഡിസൈൻ ചെയ്ത് കൊടുത്തതാണ് ഈ വസ്ത്രം.

താരത്തിന്റെ ഈ ഫോട്ടോയ്ക്ക് നിരവധി കമന്റുകളുമായി ധാരാളം ആളുകൾ എത്തിയിരുന്നു. പുതിയ ലുക്കിൽ താരം കൂടുതൽ സുന്ദരിയായെന്നാണ് ആരാധകർ സൂചിപ്പിക്കുന്നത്. ചിത്രങ്ങൾ കാണാം..