‘നമ്മളിൽ ആരാ അച്ചാ ഞാൻ’; ടോവിനോയെ ഞെട്ടിച്ച അപരൻ…വീഡിയോ കാണാം

കേരളം മുഴുവൻ ഫാൻസ്‌ ഉള്ള കലാകാരനാണ് ടൊവിനോ തോമസ്. വളരെ കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി നിരവധി ആരാധകരെ സമ്പാദിച്ച ടോവിനോയെത്തേടിയെത്തിയ അപരനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.

കോമഡി ഉത്സവ വേദിയിൽ എത്തിയ ടൊവിനോയ്ക്ക് ഒരു സർപ്രൈസ് നൽകികൊണ്ടായിരുന്നു സുധീഷ് കൃഷ്‌ണ എന്ന അപരൻ വേദിയിൽ എത്തിയത്. ടൊവിനോയുടെ ഗപ്പി എന്ന ചിത്രത്തിലെ ലുക്കിലാണ് സുധീഷ് എത്തിയത്. ഗപ്പി എന്ന ചിത്രത്തിലെ ഒരു ഭാഗത്തിന് ടിക് ടോക് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ വൈറലായ താരമാണ് സുധീഷ്.

ടോവിനോയെ ഞെട്ടിച്ച വീഡിയോ കാണാം…