കേശുവിനെ റൂമിൽ നിന്നും പുറത്താക്കാൻ മുടിയൻ പുറത്തിറക്കിയ പത്തൊമ്പതാമത്തെ അടവ്…; വീഡിയോ കാണാം..

ശിവയോടും ലച്ചുവിനോടും വഴക്കിട്ട് മുടിയന്റെ റൂമിൽ കയറിപറ്റിയതാണ് കേശു. പാവമല്ലേ എന്ന് വിചാരിച്ച് റൂമിൽ ഇടം കൊടുത്ത മുടിയൻ ഒടുവിൽ റൂമിൽ നിന്നും ഇറങ്ങേണ്ടി വന്നു. കേശുവിനെ റൂമിൽ നിന്നും പുറത്താക്കാൻ പല ശ്രമങ്ങളും നടത്തിയ മുടിയൻ കൂട്ടിനായി ശിവയേയും ലച്ചുവിനെയും കൂട്ടി. എന്നിട്ടും റൂം ഒഴിയാൻ തയാറാകാത്ത കേശു റൂമിൽ സ്ഥിരം താമസമാക്കാൻ തീരുമാനിച്ചു. അതോടെ റൂമിന്റെ കാര്യത്തിൽ മധ്യസ്ഥം പറയാൻ നീലുവും രംഗത്തെത്തി. എന്നാൽ ഇതൊരു ആഭ്യന്തര കലാപമായി മാറിയതോടെ വീട്ടിൽ ആകെ പ്രശ്നമായി.

ഒരു രീതിയിലും കേശുവിനെ ഓടിക്കാൻ സാധിക്കാതെ വന്നതോടെ മുടിയൻ ആ പത്തൊമ്പതാമത്തെ അടവങ്ങ് കാച്ചി. അതേതായാലും വിജയിച്ചു. പിന്നെ ഒരു നിമിഷം പോലും കേശു റൂമിൽ നിന്നില്ല.. കെട്ടും കിടക്കയുമെടുത്ത് കേശു പഴയ തട്ടകത്തിലേക്ക് തിരിച്ചുപോയി….എപ്പിസോഡ് കാണാം…