സമൂഹമാധ്യമങ്ങളിൽ തരംഗമായി ഈ മൂന്ന് സ്ത്രീകൾ; ട്രെയ്‌ലർ കാണാം..

ജിതിൻ ലാൽ സംവിധാനം ചെയ്യുന്ന ‘ബോധി, ഗതി, മുക്തി’ എന്ന ത്രിഭാഷാ സംഗീത ആൽബമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്നത്. ആൽബത്തിൽ വ്യത്യസ്ത ലുക്കിലെത്തുന്ന ലെനയുടെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു.

ത്രി-ഭാഷ ആൽബമെന്ന പ്രത്യേകതയുമായാണ് ഈ സംഗീത ആൽബം പുറത്തിറങ്ങുന്നത്.. ഹരിശങ്കർ കെ.എസിന്റെ നേതൃത്വത്തിലുള്ള പ്രഗതിയെന്ന സംഗീത ബാൻഡുമായി ചേർന്നാണു ആൽബം നിർമ്മിച്ചിരിക്കുന്നത്.. ആൽബത്തിൽ ലെനയെ കൂടാതെ ഗോദ നായിക വാമിഖ ഗബ്ബി, നൈല ഉഷ എന്നിവരുമുണ്ട്. മൂവരും വ്യത്യസ്ത ഗാനങ്ങളുമായാവും വരിക. ലെനയുടെ ബോധി ഹിന്ദിയിലാണ്. നൈല അവതരിപ്പിക്കുന്ന ഗതി മലയാളത്തിലാണ്. വമിഖയുടെ മുക്തി തമിഴിലും.

മ്യൂസിക്കൽ ആൽബം ബോധിയ്ക്ക് വേണ്ടി തല മുണ്ഡനം ചെയ്ത് പുത്തല്‍ ലുക്കില്‍ നടി ലെന എത്തിയത് നേരത്തെ ചർച്ചയായിരുന്നു.. സോഷ്യല്‍ മീഡിയയില്‍ ലെനയുടെ ചിത്രങ്ങള്‍ വൈറലായിരിക്കുകയാണ്. മുന്‍പ് ചില സിനിമകളുടെ ഭാഗമായി ലെന ഷോര്‍ട് ഹെയര്‍ ലുക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാൽ തല മുണ്ഡനം ചെയ്ത് എത്തിയ താരത്തിന്റെ രൂപത്തിൽ ഞെട്ടലോടെ ഇരിക്കുകയാണ് ആരാധകർ.