‘സേവ് ആലപ്പാട്’; വേറിട്ട മാതൃകയിൽ ആലപ്പാടിന് പിന്തുണയുമായി ഒരു കൂട്ടം യുവാക്കൾ, വീഡിയോ കാണാം… 

ആലപ്പാടിന് കൈത്താങ്ങായി ഒരു കൂട്ടം യുവാക്കൾ…ജനിച്ച മണ്ണിൽ തന്നെ മരിക്കണം എന്ന ആഗ്രഹവുമായി പോരാടുന്ന ആലപ്പാട് ഗ്രാമത്തിലെ ആളുകൾക്കൊപ്പമാണ് സമൂഹ മാധ്യമങ്ങൾ… ആലപ്പാട് എന്ന ഗ്രാമത്തെ സംരക്ഷിക്കുന്നതിനും ഒരു ജനതയും ഒരു ഗ്രാമവും കടലിനടിയിലാകാതിരിക്കാനുമായി നിരവധി ആളുകൾ ശബ്ദമുയർത്തുമ്പോൾ വേറിട്ട മാതൃകയിൽ ആലപ്പാടിന് പിന്തുണയുമായി എത്തുകയാണ് ഒരു കൂട്ടം യുവാക്കൾ..

സേവ് ആലപ്പാട് എന്ന സന്ദേശം പങ്കുവെക്കുന്ന വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത് സനീത് രാധാകൃഷ്ണൻ എന്ന യുവാവാണ്. വീഡിയോയ്ക്ക് മനോഹരമായ ദൃശ്യങ്ങൾ ഒരുക്കി ശ്രീരാഗ് ഷിവാസും പശ്ചാത്തല സംഗീതം നൽകി  ഗോഡ്‌വിൻ ജിയോ സാബുവും ആലപ്പാടിന് പിന്തുണയുമായി രംഗത്തെത്തി. സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോ കാണാം..