ഹൃദയംതൊടും സുന്ദരഗാനവുമായ് ടോപ് സിംഗര്‍ വേദിയില്‍ സീതാലക്ഷ്മി; വീഡിയോ

കുറഞ്ഞ കാലയളവുകൊണ്ട് ഏറെ പ്രേക്ഷക സ്വീകാര്യത നേടിയ പരിപാടിയാണ് ഫ്ളവേഴ്‌സ് ടോപ് സിംഗര്‍. ടോപ് സിംഗര്‍ വേദിയില്‍ ആലാപനമാധുര്യംകൊണ്ട് പ്രേക്ഷകരുടെ പ്രീയങ്കരിയായി മാറിയതാണ് സീതാലക്ഷ്മി. ഇത്തവണയും അതിമനോഹരഗാനവുമായ് സീതാലക്ഷ്മി വേദിയെ സംഗീതസാന്ദ്രമാക്കി.

കണ്ണില്‍… നിന്‍ മെയ്യില്‍… ഓര്‍മ്മപ്പൂവില്‍….എന്നു തുടങ്ങുന്ന ഗാനമാണ് സീതാലക്ഷ്മി ടോപ്‌സിംഗര്‍ വേദിയില്‍ ഇത്തവണ ആലപിച്ചത്. ഇന്നലെ എന്ന സിനിമയിലേതാണ് ഈ ഗാനം. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി. രവീന്ദ്രനാഥ് സംഗീതം പകര്‍ന്നിരിക്കുന്നു. കെഎസ് ചിത്രയാണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്.

വിധികര്‍ത്താക്കള്‍ എഴുന്നേറ്റുനിന്നു കൈയടിച്ചു സീതാലക്ഷ്മിയുടെ മനോഹരഗാനത്തിന്. മലയാളസിനിമയുടെ ഒരു വാഗ്ദാനമാണ് സീതാലക്ഷ്മിയെന്നായിരുന്നു വിധികര്‍ത്താക്കളുടെ കമന്റ്.

🔥 സമൂഹ മാധ്യമങ്ങളിൽ തരം​ഗം സൃഷ്ടിച്ച വൈറൽ വ്ലോ​ഗർമാരെ തേടി ട്വന്റിഫോറിന്റെ സോഷ്യൽ മീഡിയ അവാർഡ്. ഇഷ്ട വ്ലോ​ഗർമാരെ പ്രേക്ഷകർക്ക് തെരഞ്ഞെടുക്കാം.

വോട്ട് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.