ടിക് ടോക്കിൽ തരംഗം സൃഷ്ടിച്ച അമ്മാമയും കൊച്ചുമകനും കോമഡി ഉത്സവത്തിലേക്ക്; വീഡിയോ കാണാം..

ലോകം മുഴുവനുമുള്ള മലയാളികൾ ഏറ്റവുമധികം ആഗ്രഹിക്കുന്ന വേദിയാണ് കോമഡി ഉത്സവം… സമൂഹ മാധ്യമങ്ങളിലൂടെയും ടിക് ടോക്ക് വീഡിയോകളിലൂടെയുമൊക്കെ മലയാളി പ്രേക്ഷകരുടെ ഹൃദയങ്ങൾ കീഴടക്കിയ നിരവധി താരങ്ങൾ കോമഡി ഉത്സവ വേദിയിൽ എത്തിയിരുന്നു.

ടിക് ടോക് വീഡിയോകളിലൂടെ മലയാളികളുടെ ഹൃദയങ്ങൾ കീഴടക്കിയ അമ്മാമ്മയ്ക്കും കൊച്ചുമകനും ഇപ്പോൾ നിരവധിയാണ് ആരാധകർ. സമൂഹ മാധ്യമങ്ങളിൽ തരംഗമായ ഇരുവരും കോമഡി ഉത്സവത്തിൽ എത്തുകയാണ്. ആരാധരുടെ നിരന്തരമായ അഭ്യർത്ഥന മൂലമാണ് ഈ കലാപ്രതിഭകളെ കോമഡി ഉത്സവത്തിന്റെ വേദിയിൽ എത്തിക്കുന്നത്. തങ്ങളെ കോമഡി ഉത്സവത്തിലേക്ക് വിളിച്ചുവെന്ന വാർത്ത ടിക് ടോക് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ് അമ്മാമ്മയും കൊച്ചുമകനും.

ലോക മലയാളികളുടെ ഇഷ്ട പരിപാടിയായ കോമഡി ഉത്സവത്തിന്റെ ജനപ്രിയതയും  പ്രേക്ഷകരുടെ അതിരില്ലാത്ത സ്നേഹവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.