ഓഡിയൻസ് ചോയ്സിൽ മനോഹര​ഗാനവുമായി ശിവാനി

കുറഞ്ഞ കാലയാളവുകൊണ്ട് മലയാളിപ്രേക്ഷകരുടെ സ്വീകരണമുറികളിൽ ഇടം നേടിയ പരിപാടിയാണ് ഫ്.ളവേഴ്സ് ടോപ് സിം​ഗർ. കുട്ടിത്താരങ്ങളുടെ മനോഹ​രഗാനങ്ങൾ ആസ്വാദകർ നെഞ്ചിലേറ്റി. ഓഡിയൻസ് ചോയ്സ് റൗണ്ടിൽ മനോഹര​ഗാനം ആലപിച്ച് കൈയടി നേടുകയാണ് ശിവാനി.

പാലക്കാട് സ്വദേശിയായ അക്ഷയയുടെ ചോയ്സ് പ്രകാരമാണ് ശിവാനി പാടാൻ എത്തിയത്. നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തിയ വടക്കൻ സെൽഫി എന്ന ചിത്രത്തിലെ കൈക്കോട്ടും കണ്ടിട്ടില്ല… എന്നു തുടങ്ങുന്ന ​ഗാനമാണ് ഓഡിയൻസ് ചോയ്സ് റൗണ്ടിൽ ശിവാനി ആലപിച്ചത്.