‘അവസാനം അവൾ ‘യെസ്’ മൂളി, അങ്ങനെ അതങ്ങ് ഉറപ്പിച്ചു’; വിവാഹ വിശേഷങ്ങളുമായി വിശാൽ …

കുറെ ദിവസങ്ങളായി മാധ്യമങ്ങൾ വിടാതെ പിന്തുടരുകയാണ് വിശാലിന്റെ വിവാഹ വാർത്ത. എന്നാൽ തന്റെ വിവാഹ വാർത്ത സ്ഥീരീകരിച്ചിരിക്കുകയാണ് തമിഴ് സിനിമ താരം വിശാൽ.  തെലുങ്ക് നടിയും ഗായികയുമായ അനിഷ അല്ല റെഡ്ഡിയാണ് വധു. ട്വിറ്ററില്‍ അനിഷയുമൊത്തുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് വിശാല്‍ വിവാഹക്കാര്യം പുറത്തുവിട്ടത്.

“സന്തോഷമായി..വളരെയധികം സന്തോഷമായി..അവളുടെ പേര് അനീഷ അല്ല എന്നാണ്. അവൾ യെസ് മൂളി..അങ്ങനെ അതങ്ങ് ഉറപ്പിച്ചു. എന്റെ ജീവിതത്തിലെ മറ്റൊരു വലിയ മാറ്റം സംഭവിക്കാൻ പോകുന്നു. തിയതി ഉടൻ തന്നെ പ്രഖ്യാപിക്കും..” വിശാൽ ട്വിറ്ററിൽ കുറിച്ചു.

വിജയ് ദേവരകൊണ്ട നായകനായ പെല്ലി ചൂപ്പുളു, അര്‍ജ്ജുന്‍ റെഡ്ഡി എന്നീ സിനിമകളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.